web analytics

ഇനി സഞ്ജു ഇന്ത്യയിൽ വാഹനം ഓടിക്കില്ല; ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വൻ വിവാദമായിരുന്നു.(Youtuber sanju techy license cancelled)

വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് തനിക്ക് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി നൽകിയ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. അതേസമയം കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.

യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയും മേൽനടപടികളിലേക്ക് കടക്കുകയും ചെയ്തത്.

Read Also: പറഞ്ഞ സമയം കഴിഞ്ഞിട്ടും ചടങ്ങ് തുടങ്ങിയില്ല; സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് ജി സുധാകരൻ പിണങ്ങിപ്പോയി

Read Also: വഴക്കിനൊടുവിൽ യുവതിയെ ബസ് സ്റ്റോപ്പിൽ നിർത്തി കാമുകൻ മുങ്ങി; ഒറ്റക്കായതോടെ ഭയന്ന് ബോധരഹിതയായി യുവതി; സംഭവം കോട്ടയം കടുത്തുരുത്തിയിൽ

Read Also: കുറഞ്ഞതിലും വേഗത്തിൽ കൂടി; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’ സ്ത്രീസൗഹൃദത്തിന്റെ ശക്തിയും പെൺകരുത്തിന്റെ...

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു...

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ് പിടിയിൽ

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ്...

Related Articles

Popular Categories

spot_imgspot_img