web analytics

വഴക്കിനൊടുവിൽ യുവതിയെ ബസ് സ്റ്റോപ്പിൽ നിർത്തി കാമുകൻ മുങ്ങി; ഒറ്റക്കായതോടെ ഭയന്ന് ബോധരഹിതയായി യുവതി; സംഭവം കോട്ടയം കടുത്തുരുത്തിയിൽ

വഴക്കിനൊടുവിൽ യുവതിയെ ബസ് സ്റ്റോപ്പിൽ തനിയെ നിർത്തി മുങ്ങി കാമുകൻ. ഒറ്റയ്ക്കായതോടെ ഭയന്ന് അവശനിലയിൽ ആയ യുവതി കുഴഞ്ഞുവീണു. കോട്ടയം മാഞ്ഞൂർ മാൻവെട്ടത്ത് ഇന്നലെ വൈകുന്നേരം ആണ് സംഭവം ഉണ്ടായത്. കുഴഞ്ഞുവീണ യുവതിയെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് മാൻവട്ടം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവതിയും യുവാവും എത്തിയത്. അല്പനേരം ബസ്റ്റോപ്പിൽ സംസാരിച്ചിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ യുവതിയെ ബസ്റ്റോപ്പിൽ ഉപേക്ഷിച്ച് യുവാവ് പോയി. ഒറ്റയ്ക്കായതോടെ ഭയന്ന് യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്നു.

ഇത് കണ്ട നാട്ടുകാരിൽ ചിലർ വിവരം അന്വേഷിച്ചെങ്കിലും യുവതി ഒന്നും പറഞ്ഞില്ല. അല്പസമയം കഴിഞ്ഞതോടെ യുവതി കൊഴിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ പോലീസിൽ വിവരമറിച്ചതനുസരിച്ച് യുവതിയെ ആശുപത്രിയിലാക്കി. തുടർന്ന് പോലീസ് നീഴൂരുള്ള യുവതിയുടെ അമ്മയെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്താൻ അവർ കൂട്ടാക്കിയില്ല.

ഇതിനെത്തുടർന്ന യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെയും പോലീസ് ബന്ധപ്പെട്ടു. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവതി ഏതാനും ദിവസങ്ങൾക്കു മുൻപാണ് പത്തനംതിട്ട സ്വദേശിയായ ഈ യുവാവിന് ഒപ്പം പോയത്. കൂടുതൽ നടപടികൾക്കായി യുവതിയെ പഞ്ചായത്തിലെ അഭയകേന്ദ്രത്തിൽ ആക്കിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img