web analytics

‘അമിത് ഷാ എന്നെ ശാസിച്ചതല്ല, നന്നായി ഉപദേശിച്ചതാണ്’; വൈറൽ വീഡിയോയിൽ വിശദീകരണവുമായി തമിഴിസൈ

ചെന്നൈ: സത്യപ്രതിജ്ഞ ചടങ്ങിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി താക്കീത് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. രാഷ്ട്രീയ പ്രവർത്തനവും മണ്ഡലത്തിലെ സാന്നിധ്യവും ശക്തമാക്കണമെന്ന് അമിത് ഷാ ഉപദേശിക്കുകയായിരുന്നു എന്നാണ് തമിഴിസൈയുടെ വിശദീകരണം.( Tamilisai Clears Row Over Interaction With Amit Shah In Viral Video)

കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്കു വിളിച്ചുവരുത്തി അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുന്നു എന്ന തരത്തിലാണു ദൃശ്യങ്ങൾ പുറത്തു വന്നത്.

‘‘2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി അമിത് ഷായെ ആന്ധ്രപ്രദേശിൽ കണ്ടപ്പോൾ, ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചു. എല്ലാം വിശദമായി പറയാൻ തുടങ്ങിയപ്പോൾ, സമയക്കുറവ് കാരണം, രാഷ്ട്രീയ–മണ്ഡല പ്രവർത്തനങ്ങൾ ഊർജിതമായി നിർവഹിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇതേപ്പറ്റിയുള്ള അനാവശ്യ ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്’’– എക്സിൽ തമിഴിസൈ കുറിച്ചു. ചെന്നൈയിലേക്കു മടങ്ങിയെത്തിയ തമിഴിസൈ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയ്യാറായില്ല.

Read Also: കുവൈറ്റിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തി; ഇനി പൊതുദർശനം

Read Also: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പരാതിക്കാരിയായ യുവതി; എയർപോർട്ടിൽ തിരിച്ചെത്തിച്ചു, ദില്ലിയിലേക്ക് മടങ്ങി

Read Also: ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി...

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ മലപ്പുറം: കരുളായി...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

‘കിനാവിലെ രാജകുമാരൻ’ വലവിരിച്ചത് ഇൻസ്റ്റഗ്രാമിൽ; യുവതികളുടെ സ്വർണ്ണവുമായി മുങ്ങുന്ന ‘ലേഡീസ് മാൻ’ ഒടുവിൽ പിടിയിൽ!

കോഴിക്കോട്: സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾ വഴി യുവതികളെ കെണിയിലാക്കി സ്വർണ്ണാഭരണങ്ങൾ...

Related Articles

Popular Categories

spot_imgspot_img