web analytics

കുവൈറ്റിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിൽ എത്തുക രാവിലെ 10.20ന്; എയർ ഫോഴ്സിൻ്റെ സി 30 ജെ വിമാനം പുറപ്പെട്ടു

കൊച്ചി: കുവൈറ്റിൽ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തും. എയർ ഫോഴ്സിൻ്റെ സി 30 ജെ വിമാനം പുറപ്പെട്ടു.Mortal remains of 31 deceased will be brought to Cochin International Airport by Indian Airforce C30J aircraft

രാവിലെ 10.20ന് വിമാനം കൊച്ചിയിലെത്തും.വിമാനത്തിലുള്ളത് 23 മലയാളികളുടെയും, 7 തമിഴ് നാട്ടുകാരുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തും.

മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദേശം നൽകി.

വിമാനത്താവളത്തിൽ നിന്നും മൃതദേഹങ്ങൾ വീടുകളിലേക്കെത്തിക്കാൻ കൊച്ചിയിൽ ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

കുവൈറ്റിലേക്കു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജ് കേന്ദ്രാനുമതി കിട്ടാതിരുന്നതിനാൽ അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. നിയമസഭാ സമുച്ചയത്തിൽ 14ന് രാവിലെ 9.30നു നടക്കേണ്ടിയിരുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ടു മൂന്നിലേക്കു മാറ്റി.

തെക്കൻ കുവൈറ്റിലെ മംഗഫിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി കുവൈറ്റ് അധികൃതർ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരായ 21 പേരുൾപ്പെടെ ആകെ 45 ഇന്ത്യക്കാരാണു മരിച്ചതെന്നാണു കുവൈത്ത് പുറത്തുവിട്ട കണക്ക്. 

കുവൈത്തിൽ മരിച്ച ഇതരസംസ്ഥാനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട ഡെന്നി ബേബി കൊല്ലം കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശിയാണ്. നാലുവർഷം മുൻപാണു കുവൈത്തിലെക്ക് പോയത്. സംസ്കാരം മുംബൈയിൽ നടക്കും. 9 മലയാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നു നോർക്ക അറിയിച്ചു.

മരിച്ച മലയാളികൾ

1. അരുൺ ബാബു (തിരുവനന്തപുരം)

2. നിതിൻ കൂത്തൂർ (കണ്ണൂർ)

3. തോമസ് ‌ഉമ്മൻ (പത്തനംതിട്ട)

4. മാത്യു തോമസ്‌‌ (ആലപ്പുഴ)

5. ആകാശ് എസ്. നായർ (പത്തനംതിട്ട)

6. രഞ്ജിത് (കാസർകോട്)

7. സജു വർഗീസ് (പത്തനംതിട്ട)

8. കേളു പൊന്മലേരി (കാസർകോട്)

9. സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം)

10. എം.പി. ബാഹുലേയൻ (മലപ്പുറം)

11. കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം)

12. ലൂക്കോസ്/സാബു (കൊല്ലം)

13. സാജൻ ജോർജ് (കൊല്ലം)

14. പി.വി. മുരളീധരൻ (പത്തനംതിട്ട)

15. വിശ്വാസ് കൃഷ്ണൻ (കണ്ണൂർ)

16. ഷമീർ ഉമറുദ്ദീൻ (കൊല്ലം)

17. ശ്രീഹരി പ്രദീപ് (കോട്ടയം)

18. ബിനോയ് തോമസ്

19. ശ്രീജേഷ് തങ്കപ്പൻ നായർ

20. സുമേഷ് പിള്ള സുന്ദരൻ

21. അനീഷ് കുമാർ ഉണ്ണൻകണ്ടി

22. സിബിൻ തേവരോത്ത് ഏബ്രഹാം

23. ഷിബു വർഗീസ്

മരിച്ച ഇതരസംസ്ഥാനക്കാർ

1. വീരച്ചാമി മാരിയപ്പൻ – തമിഴ്നാട്

2. ചിന്നദുരൈ കൃഷ്‌ണമൂർത്തി – തമിഴ്നാട്

3. ശിവശങ്കർ ഗോവിന്ദ് – തമിഴ്നാട്

4. രാജു എബമീസൻ – തമിഴ്നാട്

5. കറുപ്പണ്ണ രാമു– തമിഴ്നാട്

6. ബുനാഫ് റിച്ചഡ് റോയ് ആനന്ദ മനോഹരൻ – തമിഴ്നാട്

7. മുഹമ്മദ് ഷെരീഫ്– തമിഴ്നാട്

8. സത്യനാരായണ മൊല്ലേട്ടി – ആന്ധ്ര

9. ഈശ്വരുഡു മീസാല– – ആന്ധ്ര

10. ലോകനാഥം താമഡ – ആന്ധ്ര

11. ഷിയോ ശങ്കർ സിങ് –ബിഹാർ

12. മഹമ്മദ് ജാഹോർ– ഒഡീഷ

13. സന്തോഷ് കുമാർ ഗൗഡ – ഒഡീഷ

14. വിജയകുമാർ പ്രസന്ന –കർണാടക

15. ഡെന്നി ബേബി കരുണാകരൻ – മഹാരാഷ്ട്ര

16. ദ്വാരികേഷ് പട്ട നായിക്– ബംഗാൾ

17. പ്രവീൺ മാധവ് സിങ്– ഉത്തർ പ്രദേശ്

18. ജയ്റാം ഗുപ്ത – ഉത്തർ പ്രദേശ്

19. അംഗദ് ഗുപ്ത –ഉത്തർ പ്രദേശ്

20. എംഡി അലി ഹുസൈൻ –ജാർഖണ്ഡ്

21. അനിൽ ഗിരി –ഹരിയാന

22. ഹിമത് റായ്– പഞ്ചാബ്

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

‘ഗ്രീൻ സാൻവി’ ഹോർമുസ് കടക്കും; എൽപിജി കപ്പൽ മുംബൈയിലേക്ക്

‘ഗ്രീൻ സാൻവി’ ഹോർമുസ് കടക്കും; എൽപിജി കപ്പൽ മുംബൈയിലേക്ക് ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ...

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം!

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം! ഭുവനേശ്വർ: കുളത്തിൽ മീൻപിടിക്കുന്നതിനിടെ...

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത് താൻ...

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ എറണാകുളം: കേരളത്തിൽ ‘ലവ്...

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ...

Related Articles

Popular Categories

spot_imgspot_img