web analytics

ചതി, കൊടും ചതി; ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നത്തിന് നേരെ റെഡ് കാർഡുയർത്തി റഫറി;ഖത്തറിന് ജയം

ദോഹ: ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നത്തിന് നേരെ റെഡ് കാർഡുയർത്തി റഫറി. അനർഹമായ ഗോൾ ഖത്തറിന് അനുവദിച്ചാണ് ഇന്ത്യയിൽ നിന്ന് ജയം റഫറി തട്ടിപ്പറിച്ചത്.The referee raised a red card against India’s football world cup dream

നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഖത്തറിനോട് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ഇന്ത്യക്ക് രണ്ടാം പകുതിയിൽ റഫറി വരുത്തിയ പിഴവാണ് തിരിച്ചടിയായത്.

ടച്ച് ലൈൻ കടന്ന് പുറത്തുപോയ പന്തിനാണ് റഫറി ഗോൾ അനുവദിച്ചത്. ഇന്ത്യ ലീഡ് ചെയ്യുമ്പോഴായിരുന്നു ഈ വിവാദ ഗോൾ

മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്‍.

ഖത്തറില്‍ നടക്കുന്ന മത്സരത്തിലെ ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നീലപ്പടയ്ക്ക് സാധിച്ചു. ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചത്. ഖത്തര്‍ പ്രതിരോധനിരയെ നിരന്തരം പരീക്ഷിക്കാന്‍ ഇന്ത്യന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചു.

ചാങ്‌തെയും റഹീം അലിയും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ശേഷം മത്സരത്തിന്റെ 37ാം മിനിറ്റിലാണ് ഗോള്‍ വരുന്നത്. ബ്രാണ്ടന്‍ ഫര്‍ണാണ്ടസിന്റെ പാസ് ചാങ്‌തെ കൃത്യമായി വലയിലെത്തിച്ചു. ഗോളിന് ശേഷവും ലീഡ് ഉയര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ് പരിശ്രമിച്ചുകൊണ്ടേയിരുന്നു.

ഫിഫ ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ ആദ്യ പകുതിയില്‍ ഇന്ത്യ മുന്നില്‍
രണ്ടാം പകുതിയില്‍ ഖത്തര്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി.

73-ാം മിനിറ്റിലാണ് വിവാദപരമായ ഗോള്‍ പിറന്നത്. ഗുര്‍പ്രീത് സിങ് സന്ധു തടുത്തിട്ട പന്ത് ബൗണ്ടറി ലൈന്‍ കടന്നു. എന്നാല്‍ ഉടന്‍ തന്നെ ഖത്തര്‍ താരങ്ങള്‍ വീണ്ടും അകത്തേക്ക് തട്ടിയിടുകയും വലയിലെത്തിക്കുകയും ചെയ്തു.

യൂസഫ് അയ്‌മെന്‍ നേടിയ ഗോള്‍ നിഷേധിക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് ആവശ്യപ്പെട്ടെങ്കിലും ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതോടെ ഖത്തര്‍ സമനില നേടി.

ലീഡ് കൈവിട്ടതോടെ ഇന്ത്യ പതറി. 85-ാം മിനിറ്റില്‍ ഖത്തര്‍ മുന്നിലെത്തുകയും ചെയ്തു. അല്‍ റാവി നേടിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. പരാജയത്തോടെ ഇന്ത്യ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക് പൊള്ളലേറ്റു

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക്...

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം; 13പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം ഇടുക്കി...

ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ

മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം...

‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമല്ല: ഹൈക്കോടതി

‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമല്ല: ഹൈക്കോടതി കൊച്ചി: ‘ഡോക്ടർ’ എന്ന പദവി എംബിബിഎസ്...

Related Articles

Popular Categories

spot_imgspot_img