web analytics

മോദി പോയി, അദാനി വീണു; ജനങ്ങൾക്ക് മോദി- അദാനി ബന്ധം മനസിലായെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊതുജനങ്ങൾക്ക് മോദി-അദാനി ബന്ധം മനസിലായെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മോദി തോറ്റാൽ ഓഹരി വിപണി പറയുന്നത് ‘മോദി പോയി അതിനാൽ അദാനി പോയി’ എന്നാണ്. അവർ തമ്മിൽ അഴിമതിയുടെ നേരിട്ടുള്ള ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി അധിക്ഷേപിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിരുന്നു.19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതിനെതിരെയാണ് രാഹുൽ പരാമർശം നടത്തിയത്. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടിയെന്നും രാഹുൽ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പിൽ പോരാടിയത് ബിജെപിക്കെതിരെ മാത്രമല്ല. അവർ കൈയടക്കിയ എല്ലാ സ്ഥാപനങ്ങൾക്കും എതിരെക്കൂടിയാണ്. ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ ഭരണ ഘടന, അന്വേഷണ ഏജൻസികൾ, ജുഡീഷ്യറി, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെയാണ് ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പോരാടിയത്. കാരണം ഇവയെല്ലാം മോദി സർക്കാർ പിടിച്ചെടുത്തു’, എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

 

Read Also: തൃശ്ശൂരിൽ സുരേഷ് ഗോപി മാത്രമല്ല ജയിച്ചത്; തെക്കൻ ബൈജുവിന്റെ വാഗ്‌നർ ഇനി ചില്ലി സുനിയ്ക്ക് സ്വന്തം

Read Also: ക്രിക്കറ്റ് മത്സരങ്ങള്‍, കാലാവാസ്ഥ, തെരഞ്ഞെടുപ്പ്; “ഇവിടെ എന്തും പോകും”; സാട്ടാ ബസാറിൽ ഇന്നലെ മാത്രം നടന്നത് 10,000 കോടിയുടെ വാതുവെപ്പ്! പണം വാരി വിതറി ചൂതാട്ടമാഫിയ

Read Also: നിങ്ങള്‍ എന്നെ പട്ടടയില്‍ കൊണ്ട് വച്ച്‌ കത്തിച്ചാലും ആ ചതിയൊന്നും ഞാൻ മറക്കില്ല ; എന്നും എന്റെ മനസ്സില്‍ കാണും; വിജയത്തിന് പിന്നാലെ സുരേഷ് ഗോപി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img