web analytics

ഐഎഎസ് ഉദ്യോഗസ്ഥരുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; മരിച്ചത് മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മകൾ ലിപി

മുംബൈ: മഹാരാഷ്ട്രയിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ നിയമ വിദ്യാർഥിനി പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥരായ വികാസ്, രാധിക എന്നിവരുടെ മകളായ ഇരുപത്തിയേഴുകാരി ലിപിയാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ സോനിപത്തിലെ ലോ കോളേജ് വിദ്യാർഥിനിയാണ് ലിപി.

പഠനസംബന്ധമായ കാരണത്താലാണ് ലിപി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പിതാവ് വികാസ്. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് മാതാവ് രാധിക.

തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ മുംബൈയിലെ ഒരു ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നാണ് ലിപി ചാടിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും കാരണമല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് ലിപി എഴുതിയ കുറിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് സംഭവം അന്വേഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

 

Read Also: തരം മാറ്റാൻ പറഞ്ഞപ്പോൾ തനിനിറം കാട്ടി താലൂക്ക് സർവേയർ; ചോദിച്ചത് 50,000; ഒടുവിൽ നാല്പത്തിനായിരത്തിൽ ഒതുക്കി; കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

Related Articles

Popular Categories

spot_imgspot_img