web analytics

ടിക്കറ്റ് എടുത്ത് യാത്ര ചെയ്തില്ലേൽ നഷ്ടം യാത്രക്കാർക്ക് മാത്രം; നാലു വർഷം കൊണ്ട് റെയിൽവേയ്ക്ക് വൻ ലാഭം, ക്യാൻസൽ ചെയ്ത വകയിൽ കിട്ടിയത് 6112 കോടി

റായ്പൂര്‍: ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 6112 കോടി രൂപ. 2019 മുതല്‍ 2023 വരെയുള്ള കണക്കാണിത്. എന്നാല്‍ ക്യാൻസൽ ചെയ്യുന്നതിലൂടെ ലഭിച്ച തുക വളരെ ചെറുതാണെന്നും ഇത് റെയില്‍വേയുടെ വരുമാനത്തില്‍ ചെറിയ ഒരു പങ്ക് മാത്രമേ ആകുന്നുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

റായ്പൂര്‍ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം നൽകിയത്. 2019 -20 വർഷത്തിൽ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ 1569 കോടിയും 2022 -23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് ലഭിച്ചത്. നാലുവര്‍ഷങ്ങളിലായി റെയില്‍വേക്ക് ടിക്കറ്റ് റദ്ദാക്കലിലൂടെ ലഭിച്ചത് 6112 കോടി രൂപയാണ്.

ഇത്തരത്തിൽ ലഭിക്കുന്ന തുക ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസും കോര്‍പ്പറേഷനിലേക്കാണ് പോകുകയെന്ന് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ചിഫ് പിആര്‍ഒ വികാശ് കശ്യപ് പറഞ്ഞു. ചെറിയ ക്ലറിക്കല്‍ ചാര്‍ജ് മാത്രമാണ് ക്യാന്‍സലേഷനായി ഈടാക്കുന്നതെന്നും അത് റെയില്‍വേയുടെ വരുമാനമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിദിനം 80 ലക്ഷത്തോളം ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ അതിന്റെ അനുപാതം വച്ച് നോക്കുമ്പോള്‍ ഈ തുക ചെറുതാണെന്നും കശ്യപ് പറഞ്ഞു.

 

Read Also: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; സി. ഐയുടെ ഗൂഗിൾ പേ നമ്പറിലേക്കു ഒരു കോടിയിൽ അധികം രൂപ കൈമാറിയെന്ന് എഫ്.ഐ.ആർ; പോലീസ് അക്കാദമിയിലെ സി.ഐക്കെതിരെ കേസ് എടുത്ത് എളമക്കര പോലീസ്

Read Also: പ്രളയത്തില്‍ മുങ്ങി ആസാം; ദുരിതത്തിലായത് ആറ് ലക്ഷം പേർ; മരണ നിരക്ക് കൂടുന്നു

Read Also: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത Thrissur: സംസ്ഥാനത്തിന്റെ ഏറ്റവും...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക യോഗം

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക...

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

Related Articles

Popular Categories

spot_imgspot_img