web analytics

ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടേ?, കൊച്ചിയിലെ കാനയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാനകള്‍ ശുചീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞു മടുത്തുവെന്നും അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടെയെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു. കാനകളുടെ ശുചീകരണം വൈകുന്നതിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഇടപ്പള്ളി തോടിന്‍റെ ശുചീകരണം കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ ദുർബലമാണെന്നും ശുചീകരണത്തിനായി മൺസൂൺ കലണ്ടർ നിർബന്ധമാണെന്നും അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചു. കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് കോടതി വ്യക്തമാക്കി.ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

 

Read More: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; സി. ഐയുടെ ഗൂഗിൾ പേ നമ്പറിലേക്കു ഒരു കോടിയിൽ അധികം രൂപ കൈമാറിയെന്ന് എഫ്.ഐ.ആർ; പോലീസ് അക്കാദമിയിലെ സി.ഐക്കെതിരെ കേസ് എടുത്ത് എളമക്കര പോലീസ്

Read More: പ്രളയത്തില്‍ മുങ്ങി ആസാം; ദുരിതത്തിലായത് ആറ് ലക്ഷം പേർ; മരണ നിരക്ക് കൂടുന്നു

Read More: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img