web analytics

ട്രെയിൻ യാത്രക്കിടെ ഡോക്‌ടറുടെ മൂക്കിടിച്ച് പരത്തി; എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും

വടകര: ട്രെയിൻ യാത്രക്കിടെ ഡോക്‌ടറെ മർദിച്ച കേസിൽ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും.  ഡോക്ടർ മർദിച്ചെന്നാരോപിച്ച് എഎസ്ഐ നൽകിയ പരാതിയിൽ ഡോക്‌ടറെ കുറ്റവിമുക്തനാക്കി.2018 ലാണ് സംഭവം.  കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്.വി.മനേഷ് ഈ ശിക്ഷകൾ വിധിച്ചത്.

മലബാർ എക്സ്‌പ്രസിൽ യാത്ര ചെയ്യവെ ബർത്തിൽ ഉറങ്ങുകയായിരുന്ന ഡോക്‌ടർ, രാമകൃഷ്‌ണനും കൂടെയുള്ളവരും ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് പതുക്കെ പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.വീണ്ടും ശബ്ദം കൂടിയതോടെ ഇവർ തമ്മിൽ വാക്കു തർക്കമാവുകയും ചെയ്‌തു അടിപിടിയിൽ എത്തിയപ്പോൾ പത്മനാഭൻ മുക്കിന് ഇടിയേറ്റ് ചോര വരികയും പല്ല് ഇളകുകയും ചെയ്‌തു.വടകര സ്‌റ്റേഷൻ എത്തിയപ്പോൾ രാമകൃഷ്‌ണൻ ഇറങ്ങുകയും ചെയ്തു. പിന്നീട് ട്രെയിൻ നീങ്ങിയപ്പോൾ ചങ്ങല വലിച്ച് വണ്ടി നിർത്തിച്ച പത്മനാഭൻ വടകര പൊലീസിനെ സമീപിച്ചു.പത്മനാഭൻ മർദിച്ചെന്ന പരാതി രാമകൃഷ്‌ണൻ ആദ്യം നൽകിയിരുന്നു. അതിനു ശേഷമാണ് പത്മനാഭന്റെ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്.

വടകര എഎസ്ഐ ആയിരുന്ന ടി. രാമകൃഷ്ണ‌നാണ് പിഴയും ഒരു ദിവസം കോടതിയിൽ തടവും അനുഭവിക്കേണ്ടത്. കാഞ്ഞങ്ങാട്ടെ ശിശു രോഗ വിദഗ്‌ധൻ ഡോ.ടി.വി.പത്മനാഭനെയാണ് കോടതി വിട്ടയച്ചത്. പിഴ സംഖ്യ പത്മനാഭന് നൽകണമെന്നാണ് കോടതി ഉത്തരവ്. പത്മനാഭന് വേണ്ടി അഡ്വ. ജിതിൻ കൃഷ്‌ണ ഹാജരായി.
spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img