web analytics

പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരുങ്ങുന്നു, കാത്തിരിക്കൂ; ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ പരത്തി പ്രഭാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യൻ സൂപ്പർസ്റ്റാറായി ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ഇതുവരെയും വിവാഹം കഴിക്കാത്ത പ്രഭാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്.
‘‘പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരുങ്ങുന്നു. കാത്തിരിക്കൂ.” എന്ന കുറിപ്പോടെയുള്ള ആണ് പ്രഭാസ് സ്റ്റോറി ഇട്ടത്.

ഇതോടെ താരം ഉടൻ വിവാഹിതനാകാൻ പോകുന്നുവെന്നും ഉടൻ തന്നെ അക്കാര്യം വെളിപ്പെടുത്തും എന്നൊക്കെയാണ് വാർത്തകൾ വരുന്നത്. നടന്റെ ഫാൻസ് പേജുകളിലും ഇക്കാര്യം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഇത് ഒരു ‘പ്രാങ്ക്’ ആയിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നും മറ്റൊരു കൂട്ടർ പറയുന്നു. എന്തായാലും അടുത്ത അപ്ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകർ.

44വയസുള്ള പ്രഭാസിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. ബാഹുബലി റിലീസ് ചെയ്തതിനു പിന്നാലെ നടന്റെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ആരാധകരുടെ ഇടയിൽ ഉയർന്നിരുന്നു. പ്രഭാസും സഹതാരം അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന പ്രചാരണവും ചൂടുപിടിച്ചിരുന്നു. എന്നാൽ പ്രണയം നിഷേധിച്ച് ഇരുവരും രംഗത്തെത്തിയതോടെ ആ ഗോസിപ്പിന് അവസാനമായി. ഈ വർഷമെങ്കിലും താരം വിവാഹിതനാകും എന്ന പ്രതീക്ഷയിലാണ് പ്രഭാസ് ആരാധകർ. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ജൂൺ 27-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷ പഠാനി, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

Read Also: കുറച്ചു ദിവസത്തേക്ക് ഊട്ടിയിലേക്ക് പോകണ്ട; തമിഴ്നാട്ടിൽ കനത്ത മഴ, യാത്ര ഒഴിവാക്കണമെന്ന് നിർദേശം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img