web analytics

സ്കൂളിൽ വൈകിയതെന്തെന്നു പ്രിൻസിപ്പൽ; പ്രിൻസിപ്പലും കഴിഞ്ഞ നാല് ദിവസമായി എത്താൻ വൈകിയതായി അധ്യാപിക; വാക്കേറ്റം, കയ്യാങ്കളി, പൊരിഞ്ഞ അടി ! വീഡിയോ

സ്‌കൂളിൽ വൈകിയെത്തുന്നത് അച്ചടക്കമില്ലായ്മയായാണ്. എന്നാൽ അതിന്റെ പേരിൽ അക്രമത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാവില്ല, സ്‌കൂൾ പരിസരത്ത് ഇത്തരത്തിൽ പ്രിൻസിപ്പൽ അധ്യാപികയെ മർദിക്കുന്നതിൻ്റെയും അവർക്കിടയിൽ വഴക്കുണ്ടാക്കുന്നതിൻ്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ആഗ്രയിലെ സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ എത്താൻ വൈകിയതിന് അധ്യാപിക ഗുഞ്ച ചൗധരിയെ പ്രിൻസിപ്പൽ ശാസിച്ചതോടെയാണ് കാര്യങ്ങളുടെ തുടക്കം. മറുപടിയായി, പ്രിൻസിപ്പലും കഴിഞ്ഞ നാല് ദിവസമായി എത്താൻ വൈകിയതായി അധ്യാപിക അവകാശപ്പെട്ടു, ഇത് അവർ തമ്മിൽ വാക്കേറ്റത്തിന് കാരണമായി. സംഘർഷം രൂക്ഷമായതോടെ ഏറ്റുമുട്ടൽ ശാരീരികമായി മാറി.

പ്രിൻസിപ്പലും അധ്യാപികയും അപകീർത്തികരമായ ഭാഷ ഉപയോഗിക്കുകയും പരസ്പരം അടികൂടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. മറ്റ് ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം പാഴായി. സംഭവം വിദ്യാഭ്യാസ വകുപ്പിനുള്ളിൽ വ്യാപകമായ ചർച്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്, സ്കൂൾ അധികൃതരുടെ പെരുമാറ്റത്തിൽ പലരും ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. സംഭവത്തിൽ പ്രധാനാധ്യാപികയും അധ്യാപികയും സിക്കന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Read also: ‘രാജ്യസുരക്ഷയ്ക്ക് ഭീഷണി’: ഇസ്രായേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കി ബെഞ്ചമിൻ നെതന്യാഹു: ക്യാമറകളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കും: മടക്കം യുദ്ധത്തിന്റെ ക്രൂരതകൾ പുറംലോകത്തെത്തിച്ച ശേഷം

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

Related Articles

Popular Categories

spot_imgspot_img