web analytics

ഒൻപത് കളികളിൽ എട്ടിലും ആധികാരിക വിജയം: മിന്നും ഫോമിൽ ക്യാപ്റ്റൻ; രാജസ്ഥാൻ റോയൽസ് ഇത്രയും സൂപ്പറായതെങ്ങിനെ? ആ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ

കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ടിക്കറ്റ് നഷ്ടമായ രാജസ്ഥാൻ റോയൽസിന്റെ സ്വപ്‌നതുല്യമായ കുതിപ്പാണ് ഈ സീസണിൽ കാണുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ എട്ടും ജയിച്ച റോയല്‍സ് 16 പോയിന്റോടെയാണ് തലപ്പത്തു നില്‍ക്കുന്നത്. ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് അവർ. ഇനിയുള്ള അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചാൽ റോയല്‍സിനു പ്ലേഓഫ് ഉറപ്പിക്കാനാവും. ശക്തമായ തിരിച്ചുവരവ് നടത്തിയായ ടീം ഇത്രയും ഗംഭീര പ്രകടനം നടത്താന്‍ ഈ സീസണില്‍ റോയല്‍സിനെ സഹായിച്ചത് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍.

ഇത്തവണത്തെ പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യതകളും സഞ്ജു വര്‍ധിപ്പിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കും ഉയര്‍ന്നിട്ടുണ്ട്.
റോയല്‍സിന്റെ ഈ സീസണിലെ വിജയക്കുതിപ്പിനു പിന്നില്‍ ഒരുപാട് പ്ലാനിങ്ങുണ്ടെന്നു സഞ്ജു പറയുന്നു. തിരശീലയ്ക്കു പിറകില്‍ ഒരുപാട് പ്ലാനിങ്ങുകള്‍ നടന്നിട്ടുണ്ട്. ഞങ്ങൾ നന്നായി കഠിനാധ്വാനം ചെയ്യുന്നു. വിക്കറ്റിനു പിന്നില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വലിയ ഭാഗ്യവാനാണ്. കാരണം ഇവിടെ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് കൃത്യമായി വിലയിരുത്താന്‍ എനിക്കു സാധിക്കും. അജിത് വലിയൊരു പ്ലസ് പോയിന്റാണ്. ഞങ്ങള്‍ വളരെ നന്നായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അല്‍പ്പം ഭാഗ്യമുള്ളവരും കൂടിയാണ്. ഈയൊരു പ്രക്രിയ ശരിയായി തുടരേണ്ടത് ആവശ്യമാണ്. ടീം മീറ്റിങ്ങുകളില്‍ പ്രക്രിയകള്‍ ടിക്ക് ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒരു സമയത്തു ഒരു മല്‍സരം മാത്രമേയുള്ളൂവെന്നും സഞ്ജു പറയുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ റോയല്‍സിന്റെ പ്രകടനത്തെപ്പറ്റിയും സഞ്ജു പറഞ്ഞു. ഈ മല്‍സരത്തില്‍ ന്യൂബോളില്‍ ബൗളര്‍മാര്‍മാര്‍ക്കു അല്‍പ്പം ആനുകൂല്യം ലഭിച്ചിരുന്നു. അതിനു ശേഷം ബാറ്റ് ചെയ്യാന്‍ മികച്ച വിക്കറ്റും കൂടിയായിരുന്നു ഇത്. പവര്‍പ്ലേയില്‍ ഒരോവര്‍ ബൗള്‍ ചെയ്യാനെത്തിയവരെല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവച്ചതായും സഞ്ജു വ്യക്തമാക്കി. ഇന്നിങ്‌സിന്റെ തുടക്കവും അവസാനവും മികച്ചതായിരുന്നു. മധ്യ ഓവറുകളില്‍ ഞങ്ങള്‍ അല്‍പ്പം റണ്‍സ് വിട്ടുകൊടുത്തതായും സഞ്ജു പറഞ്ഞു. ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ധ്രുവ് ജുറേലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പുറത്താവാതെ 71 റണ്‍സ് നേടിയാണ് അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. 33 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

Read also: മലയാളിയായ വനിതാ റെയിൽവേ ഗാർഡിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ക്രൂരമർദ്ദനം, ഫോണും ബാഗും മാലയും തട്ടിയെടുത്തു

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

Related Articles

Popular Categories

spot_imgspot_img