web analytics

ഇപി ജയരാജനെതിരെ ഗൂഢാലോചന നടത്തി; സുധാകരനും ശോഭയ്ക്കുമെതിരെ പരാതി നൽകി നന്ദകുമാർ

കെ സുധാകരൻ, ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് പൊലീസിൽ പരാതി നൽകി ദല്ലാൾ നന്ദകുമാർ. വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്ന് നന്ദകുമാർ ആവർത്തിച്ചു. തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‌അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ലെന്നും നന്ദകുമാർ പറഞ്ഞു. ഡിജിപിക്കും പാലാരിവട്ടം പൊലീസിനും നൽകിയ പരാതിയിൽ സുധാകരനും ശോഭ സുരേന്ദ്രനും ഇപി ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് നന്ദകുമാർ പറയുന്നു.

ജാവഡേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ശോഭ സുരേന്ദ്രൻ പങ്കാളിയായിട്ടില്ല.ഇ.പി രാമനിലയത്തിൽ വച്ച് ജാവഡേക്കറെ കണ്ടെന്നും ഡൽഹി സന്ദർശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ബിജെപിയിൽ നേരിടുന്ന അവഗണയിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേതെന്നും നന്ദകുമാർ ആരോപിച്ചു. അതേസമയം ഇപി ജയരാജനും ഇരുവർക്കുമെതിരെ കേസ് കൊടുക്കുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.

Read More: ശോഭ കെടുമോ?; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പ്രകാശ് ജാവഡേക്കര്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img