വ്യാഴാഴ്ച രാത്രി ഇടുക്കി ഇരട്ടയാറിൽ നടന്ന വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റില്ലാതെയെത്തിയ ബൈക്കിലെത്തി പോലീസുകാരനെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ യുവാക്കളെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ അമിത വേഗതയിൽ വരുന്നതുകണ്ട സിവിൽ പോലീസ് ഓഫീസർ മനു പി.ജോസ് ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗലസ്ഥനെ ബൈക്കുകൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മനുവിന്റെ കൈയ്ക്കും കാലിനും പരിയ്ക്കുണ്ട്. തുടർന്ന പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളെയും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ് (18) നെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Read also: വോട്ടർ ഐഡിയിൽ സ്ത്രീലിംഗം; കൊല്ലത്ത് സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വയോധികൻ !