web analytics

45 ദിവസത്തിനകം മുതലും പലിശയുമടക്കം 9,95,000 രൂപ തിരികെ നല്‍കണം; നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെതിരെ സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി; ഉത്തരവ് വന്നത് അങ്കമാലി സ്വദേശി നൽകിയ പരാതിയിൽ

കൊച്ചി: നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകന് മുതലും പലിശയുമടക്കം തിരികെ നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. അങ്കമാലി സ്വദേശി പി.വി.പ്രസാദ് നല്‍കിയ പരാതിയിലാണ് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃകോടതിയുടെ ഉത്തരവ് വന്നത്. നടപടി. 2021 ഓഗസ്റ്റിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്.

പോപ്പുലർ ഫിനാൻസിന്റെ മാനേജിങ് പാർട്ടണർമാരായ തോമസ്‌ ഡാനിയേല്‍, ഭാര്യ പ്രഭാ ഡാനിയേല്‍, മക്കളായ റിനു മറിയം തോമസ്‌, റിയാ ആന്‍ തോമസ്‌ എന്നിവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പരാതിക്കാരന് നിക്ഷേപത്തുകയായ ഒൻപത് ലക്ഷവും 70000 രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും നല്‍കണം.

പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ്‌ എറണാകുളം അങ്കമാലിയിലെ എതിർകക്ഷിയുടെ ബ്രാഞ്ചിൽ 2017 സെപ്റ്റംബർ മാസം മുതൽ മൂന്ന് തവണകളായി 9,00,000 രൂപ നിക്ഷേപിച്ചത്. ആദ്യത്തെ കുറച്ച് സമയം പലിശ ലഭിച്ചുവെങ്കിലും പിന്നീട് ലഭിച്ചില്ല. നിക്ഷേപത്തുക തിരിച്ച് വാങ്ങാൻ പരാതിക്കാരന്‍ അങ്കമാലിയിലെ ഓഫീസിൽ ചെന്നപ്പോൾ ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്. 45 ദിവസത്തിനുള്ളിലാണ് മുതലും പലിശയുമടക്കം 9,95,000 രൂപ പോപ്പുലര്‍ ഫിനാന്‍സ് തിരികെ നല്‍കേണ്ടത്. അഡ്വ.കെ.എസ്.അരുൺദാസ് പരാതിക്കാരന് വേണ്ടി ഹാജരായി

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത പരിഹാരം?

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത...

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന്...

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച് പ്രസ് ഗ്യാലറിയിൽ റിപ്പോർട്ടറായി…

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച്...

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു!

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു! പാലക്കാട്: ഓടിത്തുടങ്ങിയ...

Related Articles

Popular Categories

spot_imgspot_img