web analytics

മൂന്നു വ്യവസ്ഥകളിൽ ഒന്നു തുണച്ചു; സിപിഎമ്മിന് 2026 വരെ ദേശീയപാർട്ടിയായി തുടരാം

തല്ക്കാലം പേടിക്കാനില്ല. ദേശീയ പാർട്ടിയെന്ന പദവി സിപിഎമ്മിന് 2026 വരെ നിലനിർത്താം. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ ‘4 സംസ്‌ഥാനങ്ങളിൽ സംസ്‌ഥാന പാർട്ടി’ എന്ന അംഗീകാരമാണ് നിലവിൽ സിപിഎമ്മിനു ദേശീയ പാർട്ടി പദവി നൽകുന്നത്. കേരളം, ത്രിപുര, ബംഗാൾ, തമിഴ്നാട് എന്നിവയാണ് 4 സംസ്ഥാനങ്ങൾ. 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തിൽ തൽക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാർട്ടിയായി തുടരാം.

നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്സഭയിലേക്കോ നിയമസഭയിലേക്കോ 6% വോട്ട് എങ്കിലും ലഭിക്കുക. ഒപ്പം, ലോക്സഭയിൽ മൊത്തം 4 അംഗങ്ങളെങ്കിലും വേണം, ലോക്സഭാ സീറ്റിന്റെ 2% (11 സീറ്റ്) വേണം. എംപിമാർ 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ആയിരിക്കണം, 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പദവി, ഇവയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങൾ. ഇവയിൽ മൂന്നാമത്തെ വ്യവസ്ഥ അനുകൂലമായാണ് പാർട്ടിക്ക് ഇത്തവണ രക്ഷയാകുന്നത്.

എന്നാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും ബംഗാളിലും നേടുന്ന സീറ്റുകളുടെ എണ്ണത്തിന് ദേശീയ പദവി നിലനിർത്തുന്നതിൽ പ്രാധാന്യമുണ്ട്. 2 സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റു വീതമെങ്കിലും ജയിക്കേണ്ടത് ദേശീയ പാർട്ടി പദവി നിലനിർത്താൻ ആവശ്യമാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 26 സീറ്റിന്റെ ബലത്തിലാണു ബംഗാളിൽ സംസ്ഥാന പാർട്ടി പദവി പാർട്ടി നിലനിർത്തിപ്പോരുന്നത്.

Read also:ബിഗ് സല്യൂട്ട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം; അഭിനന്ദനവുമായി സോഷ്യൽ മീഡിയ 

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍ ന്യൂഡൽഹി: സഞ്ജു...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച കൊച്ചി: സിപിഎം വയനാട് ജില്ലാ...

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ ഡല്‍ഹി: രാജ്യസഭയിലെ 37...

Related Articles

Popular Categories

spot_imgspot_img