web analytics

ബിഗ് സല്യൂട്ട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം; അഭിനന്ദനവുമായി സോഷ്യൽ മീഡിയ 

കേരള പോലീസിന്റെ കൃത്യനിർവഹണത്തിലെ ആത്മാർത്ഥതയും കൃത്യതയും നിരവധിതവണ അഭിനന്ദനത്തിന് അർഹമായതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഉൾക്കാട്ടിലൂടെ വഹിച്ച പൊലീസിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് നിമിഷങ്ങൾക്കകം വൈറലായി.

കുറിപ്പിന്റെ പൂർണ്ണരൂപം :

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

ചെങ്കുത്തായ മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂർ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേയ്ക്ക് വനപാതയിലൂടെ മൃതദേഹം കൊണ്ടുപോയത്. പോലീസ് സംഘത്തിൽ മേപ്പാടി എസ്.എച്ച്.ഒ ബി. കെ സിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പിളി, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, റഷീദ് എന്നിവരാണ് ഉണ്ടായിരുന്നത്.

കടപ്പാട്: kerala Police Facebook post
https://www.facebook.com/share/v/sShFqHsrBtKvJTz8/?mibextid=qi2Omg

#keralapolice

Read also; അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി പെട്ടെന്ന് വീട്ടിലേക്കു പോയി, പിന്നീട് കാണുന്നത് ആത്മഹത്യ ചെയ്ത നിലയിൽ; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതി സുരേഷിനെ ഗുജറാത്തിൽ നിന്നും പൊക്കി പോലീസ്

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

മുടി വെട്ടിയത് ‘സ്റ്റൈലായിപ്പോയി’, കാലിലെ ചെരുപ്പിനും കുഴപ്പം! കോഴിക്കോട് 14-കാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം;

കോഴിക്കോട്: വിദ്യാലയ മുറ്റത്ത് വീണ്ടും റാഗിംഗിന്റെയും അക്രമത്തിന്റെയും ഭീകരമുഖം. കോഴിക്കോട് കുന്ദമംഗലം...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3...

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം സുരക്ഷിതമല്ലാത്ത...

Related Articles

Popular Categories

spot_imgspot_img