web analytics

‘ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും, ആടുജീവിതമായിരിക്കും അലംകൃത കാണുന്ന അച്ഛന്റെ ആദ്യ ചിത്രം’; പൃഥ്വിരാജ്

താരങ്ങളിൽ മിക്കവരും സ്വകാര്യ ജീവിതവും മക്കളുടെ വിശേഷങ്ങളും സമൂഹത്തിനു മുന്നിൽ പങ്കുവെക്കാറില്ല. നടനും സംവിധായകനുമായ പൃഥ്വിരാജും സുപ്രിയ മേനോനും അത്തരം കാര്യങ്ങളിൽ വളരെ ശ്രദ്ധയുള്ള മാതാപിതാക്കളാണ്. മകളായ അലംകൃതയുടെ ഫോട്ടോയോ മകളുമായി പൊതു ഇടങ്ങളിൽ എത്തുന്നതോ വളരെ കുറവാണ്.

പൃഥ്വിരാജിന്റെ ഒരു സിനിമയും മകൾ കണ്ടിട്ടില്ല എന്നും, അച്ഛൻ ഒരു നടൻ ആണെന്ന് അവൾക്ക് അറിയില്ല എന്നും പൃഥ്വി വളരെ മുൻപ് പറഞ്ഞിരുന്നു. ആടുജീവിതമായിരിക്കും അലംകൃത ആദ്യമായി കാണുന്ന അച്ഛന്റെ ചിത്രം എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. ആടുജീവിതം ചിത്രത്തിന്റെ പ്രൊമോഷനിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ ഒരു സിനിമ പോലും മകളെ ഇതുവരെ കാണിച്ചിട്ടില്ല. സ്ക്രീനിൽ അവൾ കാണുന്നത് അച്ഛനെയായിരിക്കും നടനെയാകില്ല. അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. ആടുജീവിതത്തിനായി ഡേറ്റ് നൽകുമ്പോൾ മകൾ ജനിച്ചിട്ടില്ല. മകളുടെ വളർച്ചയെല്ലാം ഈ സിനിമയ്ക്ക് ഒപ്പമായിരുന്നു. ഭാവിയിൽ സിനിമ എന്തെന്നു മനസ്സിലാക്കാൻ അവൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം’ പൃഥ്വിരാജ് പറഞ്ഞു.

‘കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവൾക്ക് ഒൻപത് വയസ്സേയുള്ളൂ. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർഥമെന്നും’- പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

 

Read Also: മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഉടക്കി; ആത്മഹത്യക്ക് തൊട്ടുമുമ്പ് ഫോൺകോൾ; ഔദ്യോഗിക ഫോൺ അടിച്ചുമാറ്റി ഉദ്യോ​ഗസ്ഥർ; ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ ഒളിപ്പിച്ച് പോലീസ്; വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img