web analytics

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഉടക്കി; ആത്മഹത്യക്ക് തൊട്ടുമുമ്പ് ഫോൺകോൾ; ഔദ്യോഗിക ഫോൺ അടിച്ചുമാറ്റി ഉദ്യോ​ഗസ്ഥർ; ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ ഒളിപ്പിച്ച് പോലീസ്; വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത

പത്തനംതിട്ട: അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പള്ളിക്കൽ സ്വദേശി മനോജിനെ (42) ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മനോജ്‌ ഉപയോഗിച്ചിരുന്ന വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയതായി സഹോദരീഭർത്താവ് അറിയിച്ച്. ഇത് എന്തിനെന്ന സംശയവും ഇവരിലുണ്ട്. കുണ്ടറ സ്വദേശിയായ മുൻ വില്ലേജ് ഓഫീസർ കടമ്പനാട് നിന്ന് പേടിച്ച് സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നുവെന്നും സഹോദരീ ഭർത്താവ് പറഞ്ഞു.
ജോലിയിൽ നിന്ന് സമ്മർദ്ദങ്ങൾ ഉണ്ടായെന്ന് സഹോദരൻ മധുവും പറയുന്നുണ്ട്. അതേസമയം മനോജിൻറെ പോക്കറ്റിൽ നിന്ന് പൊലീസിന് കിട്ടിയ ആത്മഹത്യാകുറിപ്പിൽ എന്താണ് എന്നതിനെ കുറിച്ച് ഇതുവരെയും വ്യക്തത ആയിട്ടില്ല.

മനോജിൻറെ ആത്മഹത്യക്കുള്ള പ്രേരണ എന്താണെന്ന് കണ്ടെത്തണമെന്നും മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ സഖാക്കളുമായി പ്രശ്നമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.

ഫോണിൽ രാവിലെ ഒരു വിളിയെത്തിയിരുന്നു, ഇതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്, മരണത്തിൽ സമഗ്രമായ അന്വേഷണം നടക്കണം, ഇക്കാര്യം ആദ്യം പൊലീസിനെ ധരിപ്പിക്കുമെന്നും ബന്ധുക്കൾ.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img