web analytics

തൃപ്പൂണിത്തുറ സ്ഫോടന കേസിൽ നാല് പ്രതികൾ കീഴടങ്ങി

തൃപ്പൂണിത്തുറ സ്ഫോടന കേസിൽ നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ തകർന്നു. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു.

സംഭവത്തിൽ പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും വെടിക്കെട്ടിനു നേതൃത്വം നൽകിയവരെയും പൊലീസ് പ്രതിചേർത്തു. മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും കൂടുതൽ പേർക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഘാടകരിൽ പലരും സംഭവത്തിന്‌ പിന്നാലെ ഒളിവിൽ പോയിരുന്നു.

Read Also :രാമപുരത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

Related Articles

Popular Categories

spot_imgspot_img