web analytics

അതായത് ഉത്തമാ ഹെൽമറ്റ് ഇടലു ; പ്രേമലുവിനെ ട്രോളി എംവിഡി ; കേസെടുക്കുമോ സാറേ എന്ന് ജനം

മലയാള സിനിമ ലോകത്തിനു കിട്ടിയ നല്ല ഒരു സിനിമയാണ് പ്രേമലു എന്നതിൽ തർക്കമില്ല . ഇപ്പോഴും സിനിമ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടർ. ഹെൽമറ്റ് ധരിക്കാതെയാണ് ഈ സീനിലെ കഥാപാത്രങ്ങൾ സ്‍കൂട്ടർ ഓടിക്കുന്നത്. ഇപ്പോഴിതാ ഇതിനെ ട്രോൾ ചെയ്‍ത് ഒരു പോസ്റ്റ് ഇറക്കിയിരിക്കുകയാണ് കേരള മോട്ടോർവാഹന വകുപ്പ്.

ദയ ചെയ്സി ഹെൽമറ്റ് ദരിശ്ചണ്ടി, അതായത് ഉത്തമാ ഹെൽമറ്റ് ഇടലു എന്നാണ് എംവിഡിയുടെ ഉപദേശം. സ്വാതന്ത്ര്യം അതിൻറെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതു തലമുറ വലിയ പ്രതീക്ഷകൾ കൂടിയാണെന്നും സ്വതന്ത്രരാവുമ്പോഴും നാം സുരക്ഷിതരാവട്ടെയെന്നും ദയ ചെയിസി ഹെൽമറ്റ് ഇടലു എന്നും എംവിഡി എഴുതുന്നു. നിയമപരമായ മുന്നറിയിപ്പ്, ഇരുചക്ര വാഹനം ഓടിക്കുന്നവരും ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക എന്ന് ആവർത്തിച്ച് ഓർമ്മിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിൻറെ പർണരൂപം

ദയ ചെയ്സി ഹെൽമറ്റ് ദരിശ്ചണ്ടി . അതായത് ഉത്തമാ ഹെൽമറ്റ് ഇടലു . സ്വാതന്ത്ര്യം അതിൻ്റെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതു തലമുറ വലിയ പ്രതീക്ഷകൾ കൂടിയാണ്. സ്വതന്ത്രരാവുമ്പോഴും നാം സുരക്ഷിതരാവട്ടെ . ദയ ചെയ്സി ഹെൽമറ്റ് ഇടലു.
നിയമപരമായ മുന്നറിയിപ്പ്: ഇരുചക്ര വാഹനം ഓടിക്കുന്നവരും ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക!അതേസമയം ഈ പോസ്റ്റിന് നിരവധി പ്രതികണങ്ങൾ ലഭിക്കുന്നുണ്ട്. രസകരമായ കമൻറുകളാണ് പലതും. ഇതിവിടെയല്ല അങ്ങ് ഹൈദരാബാദിലാണെന്നും കേരള എംവിഡിക്ക് എന്താണ് ഇതിൽ കാര്യമെന്നുമൊക്കെ പലരും ചോദിക്കുന്നുണ്ട്. ഈ ഫോട്ടൊ അടിസ്ഥാനമാക്കി കേസ് എടുക്കാൻ തയ്യാറുണ്ടൊയെന്നും കേരളത്തിൽ സെൻസർ ചെയ്ത് ഈ ഭാഗം കട്ടാക്കണമെന്നും ആളുകൾ ഇത് അനുകരിക്കും എന്നൊക്കെ ചില‍ കമൻറ് ചെയ്യുന്നുണ്ട്. എന്നാൽ ഇത് കേരള എംവിഡിയുടെ അധികാര പരിധിയിൽപ്പെടില്ലെന്നും മാത്രമല്ല തീയേറ്ററിൽ ഇങ്ങനുള്ള സീൻ കാണിക്കുമ്പോഴെല്ലാം അടിയിൽ മുന്നറിയിപ്പ് എഴുതി കാണിക്കുന്നുണ്ടെന്നും മാത്രമല്ല മിക്ക വെഹിക്കിൾ സീനുകളും ട്രോളിയിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും ചില‍ർ കുറിക്കുന്നു.

Read Also : സിദ്ധാർത്ഥന്റെ മരണം; പ്രധാന പ്രതി പിടിയിലായത് പാലക്കാട് നിന്ന്

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img