web analytics

മുംബൈയിലും ഡൽഹിയിലും ബോംബ് ഭീഷണി; പരിശോധന ശക്തം

മുംബൈ: മുംബൈയിലും ഡൽഹിയിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് വ്യാപക പരിശോധന. മുംബൈ നഗര പരിധിയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഡൽഹി ആര്‍കെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നു സന്ദേശം വന്നു. ഇതോടെ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഡൽഹിയിലെ സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറിടങ്ങളില്‍ ബോംബ് പൊട്ടുമെന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നും മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര എടിഎസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Read Also: മാനന്തവാടിയിൽ കാട്ടാനയ്ക്ക് മയക്കുവെടി വയ്ക്കാൻ നീക്കം

 

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Other news

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ

കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ മുഖസൗന്ദര്യത്തിൽ...

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

Related Articles

Popular Categories

spot_imgspot_img