web analytics

വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന 5 കുട്ടികള്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; 2 പേർ ഗുരുതരാവസ്ഥയിൽ

വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. ഗുരുതരാവസ്ഥയിലുള്ള രണ്ടു മുതിര്‍ന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടക്കാന്‍ പോകുന്നതിന് മുമ്പ് വീട്ടിനുള്ളില്‍ തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ചിരുന്നു. ഇതില്‍നിന്ന് പുകയുയര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടതാവാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. കല്‍ക്കരി കത്തിച്ചാല്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് വാതകങ്ങള്‍ അന്തരീക്ഷവായുവുമായി കലരും. വായു സഞ്ചാരമില്ലാത്ത മുറിയിലാണ് കല്‍ക്കരി കത്തിക്കുന്നതെങ്കില്‍ ഓക്‌സിജന്‍റെ അളവ് കുറയുന്നതോടെ ശ്വാസതടസ്സം നേരിടും. ഇതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ റഹീസുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് ദാരുണസംഭവം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചൊവ്വാഴ്ച ഉച്ചയായിട്ടും കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ സംശയത്തെ തോന്നിയ നാട്ടുകാർ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ചനിലയിലും മുതിര്‍ന്ന രണ്ടുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. മരിച്ചതില്‍ മൂന്ന് പേര്‍ ഇയാളുടെ മക്കളും രണ്ടുപേര്‍ ബന്ധുവിന്റെ മക്കളുമാണ്. റിയാസുദ്ദീന്റെ ഭാര്യയും സഹോദരനുമാണ് ചികിത്സയിലുള്ളത്.

Also read: തിരക്ക് കൂട്ടണ്ട; ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റ്

spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

ക്ഷേത്രോത്സവത്തിനിടെ മർദിച്ചത് ആറംഗസംഘം; കൊല്ലം മരുത്തടിയിൽ ഉത്സവത്തിനിടെ മർദനമേറ്റ കൗമാരക്കാരനു ദാരുണാന്ത്യം

ഉത്സവത്തിനിടെ മർദനമേറ്റ കൗമാരക്കാരനു ദാരുണാന്ത്യം കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ...

ആവേശക്കടലായി പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിച്ചു! ഇത്തവണ മാറ്റങ്ങളോടെ പൂരക്കളി

ആലപ്പുഴ: കായൽപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം വീണ്ടും...

റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ റഹ്മാൻ

റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ...

ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം തേടി ശ്രീലങ്കയിലേക്ക് സന്ദേശം

ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം...

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില!

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില! തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലീറ്ററിന് നാല്...

Related Articles

Popular Categories

spot_imgspot_img