web analytics

ജന്മദിന നിറവിൽ പാട്ടിന്റെ പൗർണമി ചന്ദ്രൻ

വിണ്ണിലെ ഗന്ധർവ്വൻ മണ്ണിലിറങ്ങി വന്നൊരു അനുഭൂതി. അതുകൊണ്ട് തന്നെയാകാം ആ സ്വര മാധുര്യത്തിന് “ഗാന ഗന്ധർവ്വൻ” എന്ന വിളിപ്പേരു വന്നതും. ആ കണ്ഠത്തിൽ നിന്നും ഒഴുകി വരുന്ന ഓരോ വരികളിലുമുണ്ട് നമ്മെ പാട്ടിന്റെ ലോകത്തേക്ക് എത്തിക്കുന്ന മാന്ത്രികത. മലയാളത്തിൽ എന്നല്ല, അന്യഭാഷകളിൽ പോലും ആരാധകരെ സ്വന്തമാക്കിയ, പകരക്കാരനില്ലാത്ത കെ ജെ യേശുദാസിനു ഇന്ന് എൺപത്തിനാലാം പിറന്നാൾ.

1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും മകനായി ജനനം. ഏഴു മക്കളിൽ രണ്ടാമനായ യേശുദാസിന്റെ ബാല്യത്തിനും പറയാനുണ്ട് കയ്പ് നീരിന്റെ കഥകൾ. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ​യ്യ​രു​ടെ തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ടു​ള്ള ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ കാ​ർ​ഷെ​ഡി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദാ​ര്യ​ത്തി​ലായിരുന്നു യേശുദാസിന്റെ അ​ന്തി​യു​റ​ക്കം. വ​ല്ല​പ്പോ​ഴും പി​താ​വ് അ​യ​ച്ചു​ത​രു​ന്ന പ​ണം പ്ര​തീ​ക്ഷി​ച്ച് ഹോ​ട്ട​ലി​ൽ നി​ന്ന് ഒ​രു നേ​രം ക​ട​മാ​യി കി​ട്ടി​യ ചോ​റായി രുന്നു വിശപ്പടക്കിയിരുന്നത്.

ഗാനഭൂഷണം പാസ്സായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ടു എന്നത് ആർക്കെങ്കിലും വിശ്വസിക്കാൻ കഴിയുമോ. ഇന്ന് ദിവസത്തിൽ ഒരു തവണയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാതെ മലയാളികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. 1961ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘കാ​ൽ​പാ​ടു​ക​ള്‍’ സി​നി​മ​ക്കു വേ​ണ്ടി ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ര്‍വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന മാ​തൃ​കാ​സ്ഥാ​ന​മാ​ണി​ത്…’ എ​ന്ന വ​രി​ക​ള്‍ ആലപിച്ചു കൊണ്ടാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം നടത്തിയത്. ആ നാലു വരികളിലൂടെ ഗാനഗന്ധർവൻ പിറവിയെടുക്കുകയായിരുന്നു.

എട്ട് ദേശീയ അവാർഡുകൾ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ലാറ്റിൻ, അറബി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ട 50,000-ത്തിലധികം ഗാനങ്ങൾ , മൂന്ന് പത്മ പുരസ്‌കാരങ്ങൾ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളിലേക്കാണ് കെ ജെ യേശുദാസ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ സ്വര്യ മാധുര്യത്തിൽ ലയിക്കാത്ത, ആ ഗാനങ്ങൾ ഒരു തവണയെങ്കിലും കേൾക്കാൻ കൊതിക്കാത്തവർ ഉണ്ടോ എന്ന് പോലും സംശയമാണ്. അതെ, ‘മാപ്പിളയ്‌ക്കെന്ത് സംഗീതം’ എന്ന് പുച്ഛിച്ച അധ്യാപകനോടുള്ള വാശി, കെ ജെ യേശുദാസിനെ എത്തിച്ചത് സംഗീതത്തിന്റെ കൊടുമുടിയിലായിരുന്നു. സംഗീത ലോകത്തെ രാജാവിന്, പാട്ടിന്റെ പൗർണമി ചന്ദ്രന്, ഗാന ഗന്ധർവൻ കെ ജെ യേശുദാസിന് ജന്മദിനാശംസകൾ.

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img