ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!
ബംഗളൂരു: ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം ബംഗളൂരു വിമാനത്താവളത്തിലെ റൺവേയിലിടിച്ച സംഭവത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. ഡൽഹിയിൽ നിന്ന് പുറപ്പെട്ട എ.ഐ 2651 വിമാനമാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും വിശദമായ പരിശോധനയ്ക്ക് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പരിശോധനകൾക്കായി വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചു. ഇതിന്റെ ഭാഗമായി ബംഗളൂരു-ഡൽഹി എ.ഐ 2651 സർവീസും റദ്ദാക്കി.
യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി.
English Summary
An Air India flight from Delhi suffered a tail strike while landing at Bengaluru’s Kempegowda International Airport. All passengers and crew members are safe, and authorities said a major disaster was averted.
Air India, Bengaluru Airport, Flight Incident, Aviation News, Kempegowda Airport, Tail Strike, India News, Airline Safety, Delhi Flight









