കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ മഡിവാള പോലീസ്
ബംഗളൂരു: കോട്ടയം സ്വദേശിനിയായ 20കാരി ബംഗളൂരുവിൽ ക്രൂര പീഡനത്തിനിരയായതായി പരാതി. കഫേയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം.
മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
മെയ് 12നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ മൊഴി. അടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ശ്രമിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു.
ശേഷം ഡി.സി.പിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും യുവതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിൽ വച്ചും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് സമ്മർദം ചെലുത്തിയെന്നും യുവതി പരാതിപ്പെട്ടു.
സംഭവത്തിൽ മഡിവാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A 20-year-old woman from Kottayam alleged that she was sexually assaulted in Bengaluru by a man from Bathery. She also claimed that police initially refused to register her complaint until she approached the DCP.
kottayam-native-alleges-sexual-assault-in-bengaluru
Bengaluru Crime, Sexual Assault, Kerala Native, Karnataka Police, Crime News, Kottayam, Women Safety, India News, Madivala Police









