ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു!
പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദീഖ് എന്ന 52കാരനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാൽ അറ്റുപോയി. ഇടതുകാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ദീഖ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അറ്റുപോയ കാൽ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ട്രാക്കിൽ നിന്ന് കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary
A 52-year-old man lost his right leg after falling onto the tracks while trying to board a moving train at Ottapalam railway station in Palakkad. He suffered serious injuries and was admitted to a private hospital.
man-loses-leg-while-trying-to-board-moving-train-at-ottapalam
Palakkad, Ottapalam Railway Station, Train Accident, Railway News, Kerala News, Accident News, Indian Railways, Passenger Injury









