എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ നടപടി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിനെ തുടർന്നാണ് ഇരുവർക്കും സസ്പെൻഷൻ ലഭിച്ചിരുന്നത്.
ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്നും സർക്കാർ തലത്തിൽ തന്നെ തീരുമാനം കൈക്കൊള്ളാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളിലെ ഭാഷാപ്രയോഗങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വ്യാപകമാകുകയാണെന്നും സമൂഹമാധ്യമങ്ങൾ ആളുകളെ അധിക്ഷേപിക്കാനുള്ള വേദിയായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
English Summary
Kerala Chief Minister V.D. Satheesan said the suspension of IAS officers Dr. B. Ashok and N. Prasanth would be reconsidered. He also expressed concern over abusive language and harassment on social media, especially against women journalists.









