സൂര്യയും തൃഷയും തമ്മിൽ അസ്വാരസ്യങ്ങളോ? ‘കറുപ്പി’ വിജയ പോസ്റ്റിൽ നിന്ന് നായികയെ ഒഴിവാക്കി സൂര്യ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച!
തമിഴ് താരം സൂര്യ തന്റെ പുതിയ ചിത്രം ‘കറുപ്പി’ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ പോസ്റ്റിൽ നായികയായ തൃഷയെ പരാമർശിക്കാത്തതാണ് ആരാധകരുടെ ശ്രദ്ധ നേടിയത്.
നിർമാതാവ് എസ്.ആർ. പ്രഭു, സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ കലൈവാണൻ എന്നിവരെയാണ് സൂര്യ പ്രത്യേകമായി അഭിനന്ദിച്ചത്. എന്നാൽ ചിത്രത്തിലെ നായികയായ തൃഷയുടെ പേര് പോസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകൾ ഉയർന്നത്.
തൃഷയെ മനപ്പൂർവം ഒഴിവാക്കിയതാണോ അതോ അശ്രദ്ധ മൂലമാണോ എന്ന ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. അതേസമയം, ഈ കുറിപ്പ് സാങ്കേതിക പ്രവർത്തകരെ അഭിനന്ദിക്കാൻ ലക്ഷ്യമിട്ടതാണെന്നും, പ്രമോഷൻ വീഡിയോയിൽ സൂര്യ തൃഷയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ടെന്നും ആരാധകരുടെ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധേയമായി, സൂര്യയുടെ അതേ പോസ്റ്റ് തൃഷ തന്റെ സോഷ്യൽ മീഡിയ പേജിലും പങ്കുവെച്ചിട്ടുണ്ട്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പി’ ആഗോളതലത്തിൽ ഇതിനോടകം 147 കോടി രൂപ നേടിയതായാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്. ഇന്ദ്രൻസ്, സ്വാസിക, ശിവദ, നാട്ടി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.
English Summary
Actor Suriya’s social media post thanking the team behind his film ‘Karuppi’ has sparked online debate after he failed to mention lead actress Trisha. While some fans criticized the omission, others argued the post was mainly intended to appreciate the technical crew. The film, directed by R.J. Balaji, has reportedly collected ₹147 crore worldwide.








