web analytics

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

കൊല്ലം: ഉത്സവപ്പറമ്പുകളിലെ ആവേശമായ ഗജരാജൻ ശിവരാജു വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. തൃശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ‘തെക്കിന്റെ തേവർ’ എന്നറിയപ്പെടുന്ന ശിവരാജു, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനസ്രോതസുകളിലൊന്നായി മാറിയിരിക്കുകയാണ്.

ഈ ഉത്സവ സീസണിൽ വെറും രണ്ടരമാസത്തിനിടെ 58.56 ലക്ഷം രൂപയാണ് ശിവരാജു ദേവസ്വം ബോർഡിന് നേടിക്കൊടുത്തത്. സീസൺ അവസാനിക്കുമ്പോഴേക്കും വരുമാനം 70 ലക്ഷം കടക്കുമെന്നാണ് കണക്ക്.

കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയായ ശിവരാജുവിനെ ആനപ്രേമികൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, ചിറയ്ക്കൽ കാളിദാസൻ എന്നിവരോടൊപ്പമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി 80 ലക്ഷത്തിലധികം രൂപയുടെ വരുമാനം ശിവരാജു നേടിക്കൊടുത്തിട്ടുണ്ട്.

ഇത്തവണ ആരോഗ്യപരമായ കാരണങ്ങളാൽ 25 ഉത്സവങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. കാലിന് നേരിയ നീരുള്ളതിനാൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലേക്കാണ് എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തിയത്. എന്നാൽ പാറമേക്കാവ് ദേവസ്വത്തിന്റെ നിർബന്ധത്തെ തുടർന്ന് തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു.

54 വയസ്സുള്ള ശിവരാജുവിനെ 1973-ൽ കോന്നിയിലെ കിടങ്ങിൽ നിന്ന് ഭക്തർ വാങ്ങി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതാണ്. സ്വകാര്യ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് 2.5 ലക്ഷം രൂപയാണ് അടിസ്ഥാന ഏക്കത്തുക. ഒന്നിലധികം ബുക്കിംഗ് വന്നാൽ ലേലത്തിലൂടെയാണ് തീരുമാനമെടുക്കുന്നത്. ദേവസ്വം ക്ഷേത്രങ്ങൾക്ക് 75,000 രൂപയാണ് നിരക്ക്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിലവിൽ 21 ആനകളുണ്ട്. ഒരു ലക്ഷം രൂപ ഏക്കത്തുകയോടെ ആറ്റിങ്ങൽ തിരുവാറാട്ടുകാവ് കാളിദാസാണ് വരുമാനത്തിൽ രണ്ടാമത്.

മാതംഗലീലയിൽ പറയുന്ന ഉത്തമ ഗജത്തിന്റെ എല്ലാ ലക്ഷണങ്ങളും ശിവരാജുവിനുണ്ടെന്നാണ് ആനപ്രേമികളുടെ വിലയിരുത്തൽ. നിലത്തിഴയുന്ന തുമ്പിക്കൈ, കടഞ്ഞെടുത്ത കൊമ്പുകൾ, തേൻനിറ കണ്ണുകൾ, ഉയർന്ന മസ്തകം, പതിനെട്ട് നഖങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.

English Summary

Gajarajan Shivaraju, one of Kerala’s most celebrated temple elephants, has earned over ₹58 lakh for the Travancore Devaswom Board in just two-and-a-half months this festival season. 

gajarajan-shivaraju-travancore-devaswom-income

Gajarajan Shivaraju, Temple Elephant Kerala, Travancore Devaswom Board, Thrissur Pooram, Kerala Festivals, Paramekkavu Bhagavathy, Elephant Festival, Kerala Culture, Kollam News, Temple Traditions

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

Related Articles

Popular Categories

spot_imgspot_img