കുടിവെള്ള പൈപ്പിലൂടെ വന്ന ‘അതിഥി’; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു
ഇടുക്കി: കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. എല്ലക്കൽ ആശുപത്രികവലയിൽ പുത്തൻപുരയ്ക്കൽ ജോയിയുടെ മകൻ അജയ് (13) ആണ് കടിയേറ്റത്.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അജയിയെ കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ എത്തിയ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലാണ് കടിയേറ്റത്.
കടിയേറ്റ ഉടൻ അജയിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
English Summary
A Class 8 student in Idukki was bitten by a snake while playing in his yard. The snake reportedly came through a water hose. The boy is under treatment and observation in a hospital.









