web analytics

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

  • ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

കാസർകോട്: ദിവസ വേതനം 700 രൂപ വാഗ്ദാനം ചെയ്ത് കൊണ്ടുപോയ തൊഴിലാളികളെ കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണിക്കിരയാക്കിയ സംഭവത്തിൽ 18 പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു.

കാസർകോട് പുത്തിഗെ വികാസ് നഗർ സ്വദേശി ഉദയനും കൊല്ലം സ്വദേശി അനിലും രക്ഷപ്പെട്ടവരിൽപ്പെടുന്നു. കർണാടക പൊലീസ്, റവന്യു വകുപ്പ് എന്നിവർ ചേർന്നാണ് ഇവരെ മോചിപ്പിച്ചത്.

കാപ്പിത്തോട്ടത്തിലെ ജോലിക്കാണെന്ന പേരിൽ കൊണ്ടുപോയ തൊഴിലാളികളെ ഇഞ്ചിത്തോട്ടത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെ ജോലി ചെയ്യിപ്പിച്ചെങ്കിലും കൂലിയൊന്നും നൽകിയില്ലെന്നാണ് പരാതി. ഭക്ഷണവും പരിമിതമായ അളവിൽ മാത്രമേ നൽകിയിരുന്നുള്ളൂ.

ഷെഡിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ജോലിക്കിടെ അല്പം നീങ്ങിനിന്നാൽ പോലും മർദ്ദനമുണ്ടായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.

സംഘത്തിലെ ഒരാൾ രക്ഷപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചതോടെ പൊലീസ് നടപടി ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ മോചിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

English Summary

Kasaragod: Eighteen labourers, including two Malayalis, were rescued from alleged bonded labour in Hassan, Karnataka. They were lured with a promise of ₹700 daily wages but were forced to work long hours without pay.

The workers were reportedly confined in a shed and given minimal food. Police and revenue officials rescued them after one worker managed to escape and inform his family. Investigation is ongoing.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

Related Articles

Popular Categories

spot_imgspot_img