web analytics

മായാനഗരത്തിലെ ‘മിതവ്യയം’; മുംബൈ ജീവിതം 18,000-ൽ ഒതുക്കി ശ്രേയ; ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്ന്  മുംബൈ നിവാസികൾ

  • മായാനഗരത്തിലെ ‘മിതവ്യയം’; മുംബൈ ജീവിതം 18,000-ൽ ഒതുക്കി ശ്രേയ; ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്ന്  മുംബൈ നിവാസികൾ

മുംബൈ: രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ മുംബൈയിൽ മാസം 18,000 രൂപയ്ക്ക് ജീവിക്കാമെന്ന യുവതിയുടെ അവകാശവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

ശ്രേയ ഗാൻ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിലാണ് തന്റെ പ്രതിമാസ ചെലവുകൾ വിശദീകരിച്ചത്. ഒരു മുറിയും അടുക്കളയും ഉള്ള ഫ്ലാറ്റിൽ താമസിക്കുന്ന താൻ വാടകയായി 11,500 രൂപ നൽകുന്നതായും അവൾ പറഞ്ഞു.

വൈദ്യുതി ബിൽ 300 മുതൽ 400 രൂപവരെ, മൊബൈൽ റീചാർജിന് 300 രൂപ, ട്രെയിൻ പാസിന് 265 രൂപ, യാത്രാചെലവിന് ഏകദേശം 300 രൂപ, പലചരക്ക് സാധനങ്ങൾക്ക് 1500 മുതൽ 1800 രൂപ വരെ ചെലവാകുന്നുവെന്നും യുവതി വ്യക്തമാക്കി. ഷോപ്പിങ്ങിനും മറ്റു ചെലവുകൾക്കുമായി കൂടി ഏകദേശം 3000 രൂപ ചെലവാകുമെന്നും അവൾ പറഞ്ഞു.

ഇതെല്ലാം ചേർന്നാൽ മാസം 17,500 മുതൽ 18,000 രൂപ വരെയാണ് ചെലവാകുന്നതെന്നാണ് ശ്രേയയുടെ അവകാശവാദം.

എന്നാൽ, യുവതിയുടെ കണക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ സംശയങ്ങളുയർത്തി. മുംബൈയിൽ ഇത്ര കുറഞ്ഞ വാടകയ്ക്ക് താമസം ലഭിക്കില്ലെന്നാണ് പലരും പ്രതികരിച്ചത്. വൈദ്യുതി ബിലും മറ്റു ചെലവുകളും ഇതിലേറെ ആയിരിക്കുമെന്നുമാണ് ചിലരുടെ അഭിപ്രായം.

English Summary

Mumbai: A woman’s claim that she can live in Mumbai with a monthly budget of ₹18,000 has gone viral on social media. In an Instagram reel, Shreya Gan detailed her expenses, including ₹11,500 rent, low utility costs, and minimal travel expenses.

However, many users questioned the realism of her claims, especially regarding rent and electricity costs, calling it unrealistic for a city like Mumbai.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img