വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി
മലപ്പുറം: വിഷു ആഘോഷത്തിനിടെ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു. ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് സംഭവം.
രാവിലെ ഒമ്പത് മണിയോടെ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടർ തുറന്നപ്പോൾ സ്റ്റൗവിൽ നിന്നുള്ള തീ സിലിണ്ടറിലേക്ക് പടർന്നു.
നിമിഷങ്ങൾക്കുള്ളിൽ അടുക്കള മുഴുവൻ തീ പിടിച്ചതോടെ വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ട് എത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മലപ്പുറത്തുനിന്ന് എത്തിയ അഗ്‌നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു. അപകടാവസ്ഥയിലായ സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും ചെയ്തു.
റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം
തീപിടിത്തത്തിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിറകുകൾ, മിക്‌സി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, സ്വിച്ച് ബോർഡ് എന്നിവ പൂർണ്ണമായും നശിച്ചു.
പാചകവാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിൽ ഉണ്ടായ വിള്ളൽ വഴി ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എച്ച്. മുഹമ്മദലിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
English Summary:
A gas cylinder caught fire while preparing payasam for Vishu in Malappuram, causing significant damage to the kitchen. The incident occurred in the morning when the cylinder was opened and flames from the stove quickly spread to it, triggering a sudden fire. Family members managed to escape safely, while locals initially tried to control the blaze before fire force personnel arrived and extinguished it. Officials later confirmed that the fire was caused by a gas leak from a worn-out pipe.









