പുരോഗമന കേരളത്തിന്റെ മുഖത്തേറ്റ അടി; ജാതിയും ബോഡി ഷെയ്മിംഗും കാമ്പസുകളെ ശ്വാസം മുട്ടിക്കുമ്പോൾ! ഡോ. സൗമ്യ സരിന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. സൗമ്യ സരിൻ പ്രതികരിച്ചു. സംഭവത്തിൽ ദുഃഖമുണ്ടെന്നും, എന്നാൽ ഇത് ഞെട്ടലല്ല മറിച്ച് നാണക്കേടാണ് തോന്നിക്കുന്നതെന്നും അവർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗമ്യ സരിൻ പ്രതികരണം രേഖപ്പെടുത്തിയത്. പുരോഗമന സംസ്ഥാനമായി അഭിമാനിക്കുന്ന കേരളത്തിൽ പോലും ജാതിയും ബോഡി ഷെയ്മിംഗും നിലനിൽക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലുപോലും വിദ്യാർത്ഥികൾക്കെതിരെ ഇത്തരം പ്രവണതകൾ തുടരുന്നതായി സൗമ്യ ആരോപിച്ചു. താൻ മെഡിക്കൽ പഠനം നടത്തിക്കൊണ്ടിരുന്ന കാലത്തും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പരീക്ഷാ സംവിധാനങ്ങൾ വ്യക്തികളിൽ കേന്ദ്രീകൃതമായതിനാൽ വിദ്യാർത്ഥികൾക്ക് സമ്മർദ്ദം നേരിടേണ്ടി വരുന്നതായി അവർ പറഞ്ഞു. ഇന്റേണൽ മാർക്ക്, തീസിസ് ഒപ്പിടൽ, പരീക്ഷാ ഫലങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന പ്രവണത വർഷങ്ങളായി തുടരുകയാണെന്നും ആരോപിച്ചു.
ഇത്തരം സംഭവങ്ങൾക്കെതിരെ ഇനി മിണ്ടാതിരിക്കാതെ പ്രതികരിക്കണമെന്നും, അനീതികൾ തുറന്ന് കാട്ടണമെന്നും അവർ ആവശ്യപ്പെട്ടു.
English Summary
Dr. Soumya Sarin reacted to the death of student Nithin Raj, stating that issues like caste discrimination and body shaming still persist in educational institutions. She shared her own experiences and urged students to speak up against such practices.
soumya-sarin-reaction-nithin-raj-case-body-shaming-caste-issue
Soumya Sarin, Nithin Raj Case, Kerala News, Student Issues, Body Shaming, Caste Discrimination, Education System, Social Issue, Breaking News, Kerala Society









