web analytics

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മൂന്ന് പെൺകുട്ടികൾ മരിച്ചു. അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് ദാരുണ സംഭവം.

അനന്തഗിരി ഹിൽസിലെ മുളഗുമ്മി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഹുകുംപേട്ട മണ്ഡല സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്.

വഴുക്കുള്ള പാറപ്പുറത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കുട്ടികൾ മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തിരിച്ച് കയറാൻ ശ്രമിച്ചെങ്കിലും പാറ വഴുക്കലായതിനാൽ സാധിച്ചില്ല. പിന്നീട് വീണ്ടും ഫോട്ടോ എടുക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു.

സംഭവം കണ്ടിരുന്ന കൂട്ടത്തിലെ മറ്റൊരു പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മൂന്ന് പേർക്കും നീന്തൽ അറിയാത്തതിനാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ അപകടഭൂമിയാണിത് എന്നും അധികൃതർ അറിയിച്ചു.

ജലാശയങ്ങൾക്കടുത്ത് സെൽഫി എടുക്കുന്നത് പോലുള്ള അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

English Summary

Three teenage girls drowned while attempting to take selfies at a waterfall in Andhra Pradesh’s Alluri Sitharama Raju district. The victims slipped from a wet rock into deep water. Authorities have warned tourists against risky behavior near water bodies.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം!

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം! കൊച്ചി:...

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു ബെംഗളൂരു:...

Related Articles

Popular Categories

spot_imgspot_img