web analytics

ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം

ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉണ്ടായ സ്ഫോടനം വലിയ ദുരന്തമായി മാറാതെ രക്ഷപ്പെട്ടു. വർഷങ്ങൾ മുമ്പ് കുഴിച്ചിട്ട പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

2018-19 കാലഘട്ടത്തിൽ അനധികൃതമായി വിറ്റതിന് പിടിച്ചെടുത്ത പടക്കങ്ങളാണ് നിർവീര്യമാക്കാതെ കുഴിച്ചിട്ടിരുന്നതെന്ന് സൂചന. ശക്തമായ ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.

സ്ഫോടനത്തിന് തൊട്ടുമുമ്പ് അതേ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ മാറിനിന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.

സ്ഫോടനത്തെ തുടർന്ന് പൊലീസ് സ്റ്റേഷന്റെയും ക്വാർട്ടേഴ്സുകളുടെയും ജനൽചില്ലുകൾ തകർന്നു. എന്നാൽ ആരും പരിക്കേൽക്കാത്തത് ആശ്വാസമായി.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്വാർട്ടേഴ്സുകൾക്കിടയിൽ ചവറുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.

വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ അക്രമണ ആരോപണം; നായ്ക്കുരണ പൊടി പ്രയോഗമെന്ന് കോണ്‍ഗ്രസ്സിന്‍റെ പരാതി

ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. റൂറൽ എസ്.പി വിഷ്ണുപ്രദീപ്, കൊട്ടാരക്കര ഡിവൈ.എസ്.പി എന്നിവരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

English Summary:

An explosion occurred at a police station in Kollam after old seized firecrackers, buried years ago, suddenly detonated, triggering panic in the area. The blast caused damage to nearby buildings, including broken window panes in the station and police quarters. Fortunately, no injuries were reported, as people, including children who had been near the spot earlier, had moved away just in time. Preliminary reports suggest that heat may have triggered the explosion, and authorities have launched an investigation to examine safety lapses and the handling of seized materials.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

Related Articles

Popular Categories

spot_imgspot_img