web analytics

ലഷ്‌കര്‍ ശൃംഖല തകര്‍ത്തു; 2 പാക് ഭീകരര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍, ആയുധശേഖരം പിടിച്ചെടുത്തു

ലഷ്‌കര്‍ ശൃംഖല തകര്‍ത്തു; 2 പാക് ഭീകരര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍, ആയുധശേഖരം പിടിച്ചെടുത്തു

ശ്രീനഗര്‍: പാകിസ്ഥാന്‍ ആസ്ഥാനമായ നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയുമായി ബന്ധപ്പെട്ട ഭീകര ശൃംഖല ജമ്മു കശ്മീര്‍ പൊലീസ് തകര്‍ത്തു. രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

16 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന അബ്ദുള്ള എന്ന അബു ഹുറൈറയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഉസ്മാന്‍ എന്ന ഖുബൈബും മറ്റൊരു പാക് ഭീകരനാണ്.

ശ്രീനഗര്‍ സ്വദേശികളായ മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ എന്നിവരും അറസ്റ്റിലായി. ഇവര്‍ ഭീകരര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയതായി കണ്ടെത്തി.

രാജസ്ഥാന്‍, ഹരിയാന ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളിലൂടെയാണ് ശൃംഖല പൊളിച്ചടുക്കിയത്. പിടിയിലായ പാക് ഭീകരര്‍ ‘എ’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയവരാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ജമ്മു കശ്മീര്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശൃംഖല വികസിപ്പിക്കുന്നതില്‍ ഇവര്‍ പ്രധാന പങ്കുവഹിച്ചു.

പരിശോധനയില്‍ എകെ-47, എകെ-ക്രിങ്കോവ് റൈഫിളുകള്‍, പിസ്റ്റളുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഏകദേശം 40ഓളം വിദേശ ഭീകരരെ ഇവര്‍ നിയന്ത്രിച്ചിരുന്നതായും, ഇവരില്‍ പലരും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.

കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

English Summary

Jammu & Kashmir Police busted a Lashkar-e-Taiba terror network, arresting five people including two Pakistani militants. One of them, Abu Huraira alias Abdullah, had been operating in India for 16 years.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ...

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

Related Articles

Popular Categories

spot_imgspot_img