ഖുശ്ബുവിന്റെ മകൾ അവന്തികയുടെ മലയാള അരങ്ങേറ്റം; ‘ആരംഭം’ ഷൂട്ടിംഗ് പൂർത്തിയായി
കൊച്ചി: തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ. സിയുടെയും മകളായ അവന്തിക സുന്ദറിന്റെ മലയാള അരങ്ങേറ്റ ചിത്രം ‘ആരംഭം’ ഷൂട്ടിംഗ് പൂർത്തിയായി.
സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ബെല്ലാറൂഹ് ആണ് നിർമ്മിക്കുന്നത്.
കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മലയാളത്തിലും തമിഴിലും പുറത്തിറങ്ങും.
ആരതി എന്ന കഥാപാത്രമായാണ് അവന്തിക സിനിമയിൽ എത്തുന്നത്.
വൻ താരനിര
സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, ഭഗത് മാനുവൽ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ സെറ്റിൽ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍ നടത്തിയ സർപ്രൈസ് സന്ദർശനവും ശ്രദ്ധ നേടിയിരുന്നു.
കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു
സാങ്കേതിക സംഘം
കഥയും തിരക്കഥയും ജോസ്ലെറ്റ് ജോസഫ്, അജോയ് തമ്പി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. ഛായാഗ്രഹണം അജയൻ വിൻസെന്റ്, സംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം എന്നിവരാണ് നിർവഹിക്കുന്നത്.
English Summary:
Avantika Sundar, daughter of popular South Indian actress Khushbu and filmmaker Sundar C, is making her Malayalam debut with Aarambham, and the film has now wrapped shooting. Director Sujesh Ani Eappen shot the film across Kunnamkulam, Chavakkad, and Kollamkode, and the team plans to release it in both Malayalam and Tamil. Along with introducing a new star kid, the film brings together a large ensemble cast of noted actors, so it has already started generating buzz and raising expectations ahead of its release









