പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ
ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് നടത്തിയ പീഡനത്തെ തുടർന്ന് യുവ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ Ishita Yadav (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ പ്രദേശത്തെ അപ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് Neeraj Bansal നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും നീരജും പരിചയപ്പെട്ടത്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
വിവാഹത്തിന് ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും താൻ ആരംഭിച്ച സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്ന സമ്മർദം ചെലുത്തുകയും ചെയ്തതായാണ് പരാതി. ഇതോടെ ഇഷിത മാനസികമായി പീഡനമനുഭവിച്ചുവെന്നും തുടർന്ന് ആത്മഹത്യ ചെയ്‌തെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
English Summary:
A 26-year-old software engineer, Ishita Yadav, died by suicide in Hyderabad allegedly due to dowry harassment by her husband Neeraj Bansal, who has been taken into custody. Police have registered a case and begun investigation.









