web analytics

കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും

കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും

പെരുമ്പാവൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ പെരുമ്പാവൂർ മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. കോൺഗ്രസ് സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ മണ്ഡലത്തിലെ സമവാക്യങ്ങൾ മാറുന്ന സാഹചര്യമാണുള്ളത്.

ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് എൽദോസിന്റെ പ്രതികരണം. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും, നീതികേട് സംഭവിച്ചാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.

അതേസമയം, പെരുമ്പാവൂരിൽ എൽദോസിന് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് മുൻഗണനയിൽ ഉള്ളതെന്ന റിപ്പോർട്ടുകളുണ്ട്. മറ്റു ചില പേരുകളും പരിഗണനയിലുണ്ടെങ്കിലും ഷിയാസിന് കൂടുതൽ സാധ്യതയുണ്ടെന്നാണ് സൂചന.

ഇതിനൊപ്പം ട്വൻറി 20യുടെ നിലപാടും നിർണായക ഘടകമായി മാറുകയാണ്. ട്വൻറി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുൻപ് നടി ലക്ഷ്മിപ്രിയയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പുതിയ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കപ്പെടുകയാണെന്നാണ് വിവരം.

മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെയും, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൽദോസ് കുന്നപ്പിള്ളിയെ പിന്തുണയ്ക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ഇത്തരമൊരു നീക്കം സംഭവിച്ചാൽ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുപ്പമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

യുഡിഎഫും എൽഡിഎഫും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുമ്പോൾ, എൽദോസ് കുന്നപ്പിള്ളിയുടെ നിലപാടും ട്വൻറി 20യുടെ സാധ്യതയുള്ള പിന്തുണയും മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

പ്രധാനമന്ത്രിയില്‍ പ്രതീക്ഷ, പിണറായി വിജയന് പ്രശംസ; വോട്ട് മനസ്സാക്ഷിക്ക്; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ!

പ്രധാനമന്ത്രിയില്‍ പ്രതീക്ഷ, പിണറായി വിജയന് പ്രശംസ; വോട്ട് മനസ്സാക്ഷിക്ക്; നിലപാട് വ്യക്തമാക്കി...

Related Articles

Popular Categories

spot_imgspot_img