കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി; കായംകുളത്ത് ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിലായി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും കായംകുളത്തും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി
റെയിൽവേ സ്റ്റേഷനിൽ 8 കിലോ കഞ്ചാവ്
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി സുമന്ത ദാസ് (30)-നെ അറസ്റ്റ് ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജു, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ശരത് എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ആർപിഎഫ് എഎസ്ഐ രഞ്ജിത്ത് കെ.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജു സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത് പി, ശരത്ത് ബി, അഷിൽദ് പി.എസ്, ജിത്തു പി.പി, ഇഐ&ഐബി പ്രിവൻ്റീവ് ഓഫീസർ ദീപേഷ്, ആർപിഎഫ് ഹെഡ് കോസ്റ്റബിൾ മുഹമ്മദ് ഇല്യാസ് എന്നിവരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
കായംകുളത്ത് ബ്രൗൺ ഷുഗറുമായി അറസ്റ്റിൽ
അതേസമയം കായംകുളത്ത് 7.15 ഗ്രാം ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി അസ്റഫുൽ (44) അറസ്റ്റിലായി. പരിശോധനയിൽ പ്രതിയിൽ നിന്ന് 12 ഗ്രാമിലേറെ കഞ്ചാവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, പ്രിവൻ്റീവ് ഓഫീസർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സിവിൽ എക്സൈസ് ഉദ്യോഗസ്ഥരും വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
English Summary:
Excise and RPF officials arrested West Bengal native Sumantha Das (30) with 8 kg of ganja at Kozhikode Railway Station during a joint inspection. Meanwhile, in Kayamkulam, Excise officers caught another West Bengal native, Asraful (44), with 7.15 grams of brown sugar. In addition, the team seized over 12 grams of ganja from him during the search.









