web analytics

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ്

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ്

കൊച്ചി: സംഗീതസംവിധായകൻ ഗോപി സുന്ദറുമായി വേർപിരിയാനുള്ള കാരണം വ്യക്തമാക്കി ഗായിക അമൃത സുരേഷ്.

ഒരുഘട്ടം കഴിഞ്ഞപ്പോൾ ബന്ധം തുടർന്നാൽ ഇപ്പോഴുള്ള സ്നേഹവും നഷ്ടപ്പെടുമെന്നു തോന്നിയതോടെ ഇരുവരും ചേർന്നാണ് പിരിയാൻ തീരുമാനിച്ചതെന്ന് അമൃത പറഞ്ഞു.

100 ശതമാനം ഇഷ്ടത്തോടെ തുടങ്ങിയ ബന്ധം

ബന്ധം തുടങ്ങിയത് പൂർണ്ണമായും ഇഷ്ടത്തോടും ആത്മാർത്ഥതയോടുമാണെന്ന് അമൃത വ്യക്തമാക്കി. ഏറെ വർഷങ്ങൾക്ക് ശേഷം എടുത്ത വലിയ തീരുമാനമായിരുന്നു അത്.

സംഗീതമാണ് ഇരുവരെയും ബന്ധിപ്പിച്ച പ്രധാന കാര്യമെന്നും ഈ ബന്ധം നന്നായി മുന്നോട്ടുപോകുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ

അച്ഛന്റെ മരണ സമയത്ത് വലിയ പിന്തുണ

തന്റെ ജീവിതത്തിലെ കഠിനഘട്ടമായിരുന്ന അച്ഛന്റെ മരണ സമയത്ത് ഗോപി സുന്ദർ വലിയ പിന്തുണയായി ഉണ്ടായിരുന്നുവെന്ന് അമൃത പറഞ്ഞു. “മകനെ പോലെ നിന്നത് ഒരിക്കലും മറക്കാനാവില്ല” എന്നും അവർ കൂട്ടിച്ചേർത്തു.

അച്ഛന്റെ മരണശേഷം മരുമകനായി ചെയ്യേണ്ട ചില കര്‍മ്മങ്ങൾ ചെയ്യാനും കൊള്ളിവയ്ക്കാനുമായിരിക്കാം ഗോപി തൻ്റെ ജീവിതത്തിൽ കടന്നുവന്നതെന്നും ഗായിക പങ്കുവച്ചു.

‘ബന്ധം ചീഞ്ഞ് അടിയാകരുതെന്ന്’ തീരുമാനിച്ചു

കുറേ വർഷങ്ങളായി അനുഭവിച്ച വേദനകളും മാനസിക ബുദ്ധിമുട്ടുകളും കഴിഞ്ഞ് ആരെങ്കിലും പിന്തുണയായി വരുന്നത് വലിയ കാര്യമാണെന്നും, വ്യക്തിപരമായി തനിക്ക് ഗോപി സുന്ദർ വലിയ പിൻബലമായിരുന്നുവെന്നും അമൃത പറഞ്ഞു.

അതേസമയം, ഒരുഘട്ടത്തിൽ ബന്ധം തുടർന്നാൽ ഇപ്പോഴുള്ള സ്നേഹം പോലും നഷ്ടപ്പെടുമെന്നു തോന്നിയതോടെ, പിന്നീട് അത് ചീഞ്ഞ് അടിയാകുന്നതിന് മുമ്പ് അവസാനിപ്പിക്കാമെന്ന തീരുമാനം ഇരുവരും ചേർന്നാണ് എടുത്തതെന്നും അമൃത വ്യക്തമാക്കി.

അഭിമുഖത്തിൽ പ്രതികരണം

‘പിഴ’ എന്ന പുതിയ ആൽബത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷ് ഈ കാര്യങ്ങൾ വിശദീകരിച്ചത്.

English Summary:

Singer Amrutha Suresh revealed the reason behind her breakup with music composer Gopi Sundar. She said their relationship began with genuine feelings, but both later felt continuing it might damage the affection they shared. Hence, they mutually decided to part ways before the relationship turned bitter.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി ന്യൂഡൽഹി:...

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനെതിരെ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അടിയന്തരമായി മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീട്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അത്യന്തം വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ്...

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മഹീന്ദ്ര എസ്‌യുവികൾക്ക്...

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി! ‘മഹാനടനെ നമുക്ക് മനസ്സിലാക്കാൻ പറ്റിയില്ല’; സൈബർ ആക്രമണങ്ങളിൽ കടുത്ത അമർഷം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ അനാവശ്യ വിവാദങ്ങളിലും തുടർന്നുണ്ടായ ഹീനമായ...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

Related Articles

Popular Categories

spot_imgspot_img