web analytics

ഓപ്പറേഷൻ ‘സൈ ഹൈണ്ട് 2.0’: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ 16 പേർ അറസ്റ്റിൽ

ഓപ്പറേഷൻ ‘സൈ ഹൈണ്ട് 2.0’: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ 16 പേർ അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷൻ ‘സൈ ഹൈണ്ട് 2.0’ നടപടിയിൽ എറണാകുളം റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി.

ഇവരിൽ 13 പേരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 36 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം ഒൻപത് ഡിവൈസുകളും പൊലീസ് പിടിച്ചെടുത്തു.

വിവിധ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവരും ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് കൈമാറിയവരും, അക്കൗണ്ടുകളിൽ എത്തിയ മറ്റുള്ളവരുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായവർ.

ഇവരുടെ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ

റിമാൻഡ് ചെയ്ത പ്രതികൾ

അറക്കപ്പടി മണ്ണൂപ്പറമ്പിൽ അഫ്സൽ, വെങ്ങോല പട്ടരുമഠം ഇബ്രാഹിം ബാദുഷ, പള്ളിക്കര മംഗലം കുന്നേൽ റെജി, ഏനാനല്ലൂർ പീടിയേക്കൽ ഭസിത് ഷമീർ, പോത്താനിക്കാട് കല്ലറക്കുടിയിൽ ഫെബിൻസ് ബഷീർ, വെള്ളൂർക്കുന്നം പാലക്കാട് പുത്തൻപുരയിൽ നൗഷാദ്, പട്ടാമ്പിയിൽ ഷമീർ, മേക്കടമ്പ് കാളൻകുടിയിൽ അനന്തു അശോകൻ, മുളവൂർ കൂവക്കാട് ഫരീദുദീൻ, മാറാടി പടിഞ്ഞാറേക്കുടിയിൽ ബിജു, പല്ലാരിമംഗലം അട്ടായം ഷാ മോൻ, ഏനാനല്ലൂർ പൊറ്റക്കണ്ടത്തിൽ മുഹമ്മദ് അജ്മൽ, കല്ലൂർക്കാട് വാകമറ്റത്തിൽ അബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

പൊലീസിന്റെ മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് കൈമാറുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

English Summary:

Sixteen people were arrested in Ernakulam Rural district as part of Operation Cy-Hunt 2.0, a police crackdown on online financial fraud. Police registered 36 FIRs and seized nine devices during the operation, while 13 accused were remanded. Those arrested include individuals involved in online scams, people who provided bank accounts to fraudsters, and others who withdrew money using cheques and ATM cards from accounts used in fraudulent transactions.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ!

ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ! തിരുവനന്തപുരം:...

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം; ചുഴലിക്കാറ്റിന് പിന്നാലെ അപൂർവ്വ പ്രതിഭാസം; തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ആകാശം രക്തവർണ്ണമായി മാറിയ...

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ്...

Related Articles

Popular Categories

spot_imgspot_img