സൗദിയിൽ അഴിമതിവിരുദ്ധ നടപടി; 78 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാരദുർവിനിയോഗം തുടങ്ങിയ കേസുകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 78 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി കൺട്രോൾ ആൻഡ് ആന്റി-കറപ്‌ഷൻ കമ്മീഷൻ (നസഹ) അറിയിച്ചു.
വ്യാപക പരിശോധനകൾ
അഴിമതി തടയുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘങ്ങൾ രാജ്യത്തുടനീളം 3,164 പരിശോധനകൾ നടത്തി.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 349 ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 78 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏഴ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ
അറസ്റ്റിലായവരിൽ ചിലരെ പിന്നീട് നിയമ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ആഭ്യന്തരം, പ്രതിരോധം, മുനിസിപ്പാലിറ്റി, ഗ്രാമ-ഭവനകാര്യം, ആരോഗ്യം, മാനവവിഭവശേഷി, സാമൂഹിക വികസനം എന്നീ ഏഴ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
അഴിമതി നിർമാർജ്ജനത്തിന് കടുത്ത നടപടി
സർക്കാർ സ്ഥാപനങ്ങളിലെ സുതാര്യത ഉറപ്പാക്കാനും അഴിമതി പൂർണമായും തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് അന്വേഷണം ശക്തമാക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
നിരവധി ക്രിമിനൽ, ഭരണപരമായ കേസുകളും ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary:
Saudi Arabia arrested 78 government officials over corruption, bribery, and abuse of power cases in the past month. The Control and Anti-Corruption Authority (Nazaha) carried out 3,164 inspection operations and questioned 349 employees across various government departments. Based on evidence, authorities detained officials from several ministries, including Interior, Defense, Health, and Municipal Affairs, as part of efforts to strengthen transparency and fight corruption.









