ഇന്ത്യയ്ക്ക് കരുത്തേകാൻ കസാഖ്സ്ഥാൻ; യുറേനിയം വിതരണത്തിന് പുതിയ കരാർ
ഇന്ത്യയിലെ ആണവ നിലയങ്ങൾക്ക് ആവശ്യമായ യുറേനിയം വൻതോതിൽ നൽകാൻ കസാഖ്സ്ഥാൻ തീരുമാനിച്ചു.
പുതിയ കരാർ പ്രകാരം ഇന്ത്യയ്ക്ക് യുറേനിയം വിതരണം നടത്തുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ കമ്പനിയായ കസാറ്റംപ്രോം അറിയിച്ചു. ഇന്ത്യൻ ആണവോർജ വകുപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം.
പഴയ കരാറിന് പിന്നാലെ പുതുക്കൽ
ഇന്ത്യയും കസാഖ്സ്ഥാനും തമ്മിലുള്ള മുൻകരാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചിരുന്നു.
തുടർന്ന് പുതിയ ധാരണാപത്രത്തിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. അടുത്തിടെ ചര്‍ച്ചകള്‍ വേഗം പിടിച്ച് കരാറിൽ എത്തുകയായിരുന്നു.
മുൻകാല സഹകരണം
- 2009 ജനുവരി: 2,100 ടൺ യുറേനിയം നൽകാൻ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി കരാർ.
- 2015 ജൂലൈ: 2015-2019 കാലയളവിൽ ഇന്ത്യൻ ആണവോർജ വകുപ്പുമായുള്ള പുതിയ കരാർ പ്രകാരം ഇന്ത്യയിൽ 5,000 ടൺ യുറേനിയം വിതരണം ചെയ്തു.
എന്താണ് കസാറ്റംപ്രോം?
കസാറ്റംപ്രോം കസാഖ്സ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉൽപ്പാദക കമ്പനിയാണ്.
യുറേനിയം ഖനനം, അപൂർവ ലോഹങ്ങളുടെ സംസ്‌കരണം, ബെറിലിയം, ടാന്റലം എന്നിവയുടെ നിർമ്മാണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
കമ്പനിയുടെ 62.99% ഓഹരികൾ സർക്കാർ നിയന്ത്രിത സംറുക്-കസീന സ്റ്റേറ്റ് ഫണ്ടിന്റെ കൈകളിലാണ്.
English Summary:
Kazakhstan has signed a new agreement to supply large quantities of uranium to India for its nuclear power plants. The deal, announced by state-owned Kazatomprom after discussions with India’s Department of Atomic Energy, renews cooperation after the previous contract expired. Kazakhstan, the world’s largest uranium producer, has earlier supplied 2,100 tonnes in 2009 and 5,000 tonnes between 2015 and 2019, strengthening India’s nuclear energy security.









