web analytics

ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ്

ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ്

തിരുവനന്തപുരം:
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് മന്ത്രിസഭാ യോഗം ഔദ്യോഗിക പ്രസിദ്ധീകരണത്തിന് അനുമതി നൽകി.

റിപ്പോർട്ടിലെ ശുപാർശകൾക്ക് പുറമെ 32 അധിക തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടു.

1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് ചേർന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ സമുദായ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന നിബന്ധന അശാസ്ത്രീയമാണെന്ന് കണ്ടെത്തി.

ഇനി ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു ഉദ്യോഗസ്ഥർക്ക് സഹായ രേഖയായി മാത്രം കണക്കാക്കുകയും, വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യണമെന്നതാണ് തീരുമാനം. 1947 എന്ന വർഷം ഇനി മാനദണ്ഡമായി കണക്കാക്കേണ്ടതില്ല.

മറ്റു പ്രധാന തീരുമാനങ്ങൾ

ക്ഷേമ പെൻഷൻ വർധന:
ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തി. ഓർഫനേജുകളിലെയും അന്തേവാസികളിലെയും ഗുണഭോക്താക്കൾക്ക് ലഭിച്ചിരുന്ന തുക 1,100 രൂപയിൽ നിന്ന് 1,375 രൂപയാക്കി വർധിപ്പിക്കും.

ഒ.ഇ.സി. ലിസ്റ്റ് സംബന്ധിച്ച ഉത്തരവ്:
ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കും.

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
ഇനി ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മതാധിഷ്ഠിത പേരുകൾ നൽകാൻ പാടില്ല.

ട്രെയിനിങ് സെന്ററുകൾ:
കേരള പബ്ലിക് സർവീസ് കമ്മീഷൻ,
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ,
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്,
ബാങ്കിംഗ് സർവീസ് കമ്മീഷൻ
എന്നിവ നടത്തുന്ന മത്സരപരീക്ഷകൾക്കും പ്രവേശനപരീക്ഷകൾക്കുമായി സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിങ് സെന്ററുകൾ മലയോര മേഖലയിലും തീരപ്രദേശങ്ങളിലും സ്ഥാപിക്കും.

ഇത് കണ്ണൂർ, ഇടുക്കി, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ആരംഭിക്കുക.

പരിവർത്തിത ക്രൈസ്തവ കോർപറേഷൻ:
കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മുൻപ് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും.

ഈ തീരുമാനങ്ങൾ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് സർക്കാർ വിലയിരുത്തുന്നു.

English Summary

The Kerala cabinet has approved the Justice J. B. Koshy Commission report in principle and cleared it for official publication. Key decisions include removing the 1947 cut-off for issuing Latin Catholic community certificates, increasing welfare pensions to ₹2,000, setting up free training centres for major competitive exams in several districts, banning religious names for future government educational institutions, and restoring e-grant scholarships for eligible students. The government said the decisions will have a major social and educational impact.

jb-koshy-commission-report-approved-kerala-cabinet-key-decisions

JB Koshy Commission, Kerala cabinet decision, Latin Catholic certificate rule, welfare pension hike, free coaching centres, PSC UPSC training, Kerala education policy, converted Christian corporation, government orders Kerala

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img