web analytics

സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദിച്ചു; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദിച്ചു; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

കൈക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആംബുലൻസ് പാർക്കിംഗ് ഏരിയയിൽ ഇരുന്നിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരായ രണ്ട് പേരോട് അവിടെ നിന്ന് മാറി ഇരിക്കാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമെന്നാണ് സുരേഷ് പറയുന്നത്.

ആശുപത്രി വളപ്പിൽ പുരുഷന്മാർക്ക് നിയന്ത്രണങ്ങളുണ്ടെന്നും, ഒപി കൗണ്ടറിന് സമീപമുള്ള ഇരിപ്പിടത്തിലേക്ക് മാറി ഇരിക്കണമെന്നുമായിരുന്നു നിർദേശം.

എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഇവർ സുരേഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തെ തുടർന്ന് പരിക്കേറ്റ സുരേഷിനെ ഉടൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ പൊലീസ് സ്ഥലത്തെത്തി ആക്രമണത്തിൽ ഏർപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary

A security guard at Kozhikode Kottaparamba Government Hospital was allegedly assaulted by attendants of patients after he asked them to move from a restricted area near the ambulance parking zone.

The injured guard, identified as Suresh from Perambra, sustained injuries to his hand and chest and was admitted to Kozhikode Beach Hospital. Police have taken two individuals into custody and further investigation is underway.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

വാട്സാപ്പിന് പണിവരുന്നു; പുത്തൻ ഫീച്ചറുകളുമായി മസ്കിന്റെ ‘എക്സ് ചാറ്റ്’ എത്തി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിനും ടെലഗ്രാമിനും കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട്...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

കുംഭമേള താരത്തിന്റെ വിവാഹം: എം.വി ഗോവിന്ദനും ശിവൻകുട്ടിക്കും ആശ്വാസം! പോക്സോ കോടതിയുടെ നിർണ്ണായക ഇടപെടൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ കുംഭമേള വൈറൽ താരത്തിന്റെ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img