web analytics

കാറിന്റെ ലൈറ്റ് കണ്ടതോടെ ഹോൺ അടിച്ചെങ്കിലും കാർ നിർത്താതെ ബൈക്കിൽ ഇടിച്ചു… അപകടശേഷം നിര്‍ത്താതെ പോയി; നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്; പരിക്കേറ്റ ബൈക്ക് യാത്രക്കാർ പറയുന്നത്

കാറിന്റെ ലൈറ്റ് കണ്ടതോടെ ഹോൺ അടിച്ചെങ്കിലും കാർ നിർത്താതെ ബൈക്കിൽ ഇടിച്ചു… അപകടശേഷം നിര്‍ത്താതെ പോയി; നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്; പരിക്കേറ്റ ബൈക്ക് യാത്രക്കാർ പറയുന്നത്

തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാർ.

രാജുവിന്റെ കാർ വേഗത്തിൽ വന്ന് ബൈക്കിൽ ഇടിച്ചുവെന്നാണ് യുവാക്കളുടെ ആരോപണം.

അപകടത്തിൽ പരിക്കേറ്റ നിദേവ് പറയുന്നത്, റോഡിലേക്ക് ഇറങ്ങിവരുന്ന കാറിന്റെ ലൈറ്റ് കണ്ടതോടെ ഹോൺ അടിച്ചെങ്കിലും കാർ നിർത്താതെ ബൈക്കിൽ ഇടിച്ചുവെന്നാണ്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

അപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്നും, ബൈക്ക് കുറച്ചുദൂരം കാർ വലിച്ചുകൊണ്ടുപോയെന്നും നിദേവ് പറഞ്ഞു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

രാത്രി അസൈൻമെന്റ് വാങ്ങുന്നതിനായി സുഹൃത്തിനൊപ്പം ബൈക്കിൽ പോയി മടങ്ങിവരുന്നതിനിടെയാണ് കവടിയാർ–വഴുതക്കാട് വഴി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ അപകടം ഉണ്ടായത്.

കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ നിദേവിന് ശസ്ത്രക്രിയ നടത്തി. എൽഎൽബി വിദ്യാർത്ഥിയാണ് നിദേവ്. ഐടിഐ വിദ്യാർത്ഥിയായ സൂരജിന്റെ ശസ്ത്രക്രിയയും പൂർത്തിയായി.

ഇടിച്ച ശേഷം കാർ നിർത്താതെ പോയെന്നാണ് തങ്ങളുടെ മൊഴിയെന്ന് സൂരജ് പറഞ്ഞു. അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങളിൽ, നടന്റെ വാഹനം ഇൻഡിക്കേറ്റർ ഇട്ട് റോഡിലേക്ക് തിരിയുന്നതും, അതിവേഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് കാണുന്നത്.

അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെന്ന കേസിൽ നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ബൈക്കാണ് കാറിൽ ഇടിച്ചതെന്നും ഭയം മൂലമാണ് വാഹനം നിർത്താൻ കഴിയാതിരുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടത്തിൽപ്പെട്ട യുവാക്കളെ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary

Two youths injured in a bike accident involving actor Maniyanpilla Raju’s car near the Trivandrum Club in Thiruvananthapuram have decided to pursue legal action. The youths alleged that the car hit their bike and did not stop after the collision. CCTV visuals of the incident have surfaced, showing the bike colliding with the car as it entered the road. Maniyanpilla Raju was arrested for not stopping after the accident and later released on station bail. Police investigation is ongoing.

maniyanpilla-raju-car-bike-accident-trivandrum-club

Maniyanpilla Raju, Trivandrum accident, bike accident, car hit bike, CCTV visuals, Kerala news, Thiruvananthapuram, hit and run case, Malayalam news

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

വെയിലത്തുനിന്ന് എസിയിലേക്ക് ഓടി കയറുന്നവരാണോ? ആരോഗ്യവിദഗ്ധരുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്…!

വെയിലത്തുനിന്ന് എസിയിലേക്ക് കയറുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം അതിതീവ്രമായ ഉഷ്ണതരംഗത്തിലൂടെ നാം കടന്നുപോകുമ്പോൾ, എയർ...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

Related Articles

Popular Categories

spot_imgspot_img